---
title: "ജോലിക്കിടെ ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു"
english_title: "ASI Dies After Collapsing on Duty in Tiruvalla"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386858/asi-dies-after-collapsing-on-duty"
published_at: "2026-10-13T13:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acde7af65716_asi-dies-after-collapsing-on-duty.jpg"
keywords: ["PoliceOfficer", "ASI", "Tiruvalla", "Pathanamthitta", "OnDutyDeath"]
---

# ജോലിക്കിടെ ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

> **Lead Summary:** തിരുവല്ല: ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് കാര്യാലയത്തിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എ.എസ്.ഐ.) എ.ജി. സുനിൽകുമാർ ആണ് മരിച്ചത്.

## Article Content

തിരുവല്ല: ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് കാര്യാലയത്തിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എ.എസ്.ഐ.) എ.ജി. സുനിൽകുമാർ ആണ് മരിച്ചത്.

തിരുവല്ല പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലിരിക്കെയാണ് സംഭവം. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സുനിൽകുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ജോലിക്കിടെ പെട്ടെന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സുനിൽകുമാറിനെ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

പത്തനംതിട്ട ജില്ലാ പൊലീസ് കാര്യാലയത്തിൽ എ.എസ്.ഐ. ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്നു സുനിൽകുമാർ.

An Assistant Sub-Inspector posted at the Pathanamthitta district police office died after collapsing while on duty at the Tiruvalla police station. The officer, A.G. Sunilkumar, was rushed to a private medical college hospital in Tiruvalla but could not be saved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386858/asi-dies-after-collapsing-on-duty)