---
title: "തുന്നിക്കെട്ടിയ മൃതദേഹത്തിൽനിന്ന് വീണ്ടും സാമ്പിളെടുത്തു, അത് എന്തിന്..? 'മുസ്‍ലിമി​ന്റെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികൾ പോയെന്ന പരാമർശം', ശശികല ഉൾപ്പെടെയുള്ളവർ വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്ന്  ഗോപികയുടെ കുടുംബം"
english_title: "Gopika’s Family Slams Shashikala Over Remarks on Fatal Nedumbassery Crash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386836/gopika-family-slams-shashikala-fatal-crash"
published_at: "2026-10-13T11:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acddb33d058e_gopika-family-slams-shashikala-fatal-crash.jpg"
keywords: ["RoadAccident", "Shashikala", "NedumbasseryCrash", "Gopika Family"]
---

# തുന്നിക്കെട്ടിയ മൃതദേഹത്തിൽനിന്ന് വീണ്ടും സാമ്പിളെടുത്തു, അത് എന്തിന്..? 'മുസ്‍ലിമി​ന്റെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികൾ പോയെന്ന പരാമർശം', ശശികല ഉൾപ്പെടെയുള്ളവർ വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്ന്  ഗോപികയുടെ കുടുംബം

> **Lead Summary:** പാലക്കാട്: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്കെതിരെ രൂക്ഷവിമർശനവുമായി മരിച്ച ഗോപികയുടെ കുടുംബം.

## Article Content

പാലക്കാട്: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്കെതിരെ രൂക്ഷവിമർശനവുമായി മരിച്ച ഗോപികയുടെ കുടുംബം.

മുസ്ലിം യുവാവിനൊപ്പം രണ്ട് ഹിന്ദു യുവതികൾ എന്തിന് പോയെന്ന തരത്തിലുള്ള ശശികലയുടെ പരാമർശത്തിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് കുടുംബം അറിയിച്ചു. മകൾക്കെതിരെ അപവാദപ്രചാരണം നടത്തുന്നുവെന്നും ശശികലയുടെ പരാമർശങ്ങൾ ആയിരക്കണക്കിന് ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും കുടുംബം ആരോപിച്ചു.

അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിനെ രക്ഷിക്കാൻ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും കുടുംബം ആരോപിച്ചു. പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയ നടപടിയിൽ സംശയമുണ്ടെന്നാണ് ബന്ധുക്കളുടെ നിലപാട്.

കേസിൽ ഉന്നതതല ഇടപെടൽ നടക്കുന്നുണ്ടെന്നും പ്രതിയുടെ പിതാവ് കാര്യങ്ങൾ നോക്കിക്കൊള്ളുമെന്ന് പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും കുടുംബം ആരോപിക്കുന്നു.

മകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അപവാദപ്രചാരണത്തിന് പിന്നിലും പ്രതിയുടെ കുടുംബമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. അപകടസമയത്ത് പ്രതി മദ്യപിച്ചിരുന്നുവെന്ന വിവരം എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കുടുംബം കുറ്റപ്പെടുത്തി.

ആലപ്പുഴയിൽ നിന്നുള്ള രണ്ടു മന്ത്രിമാർ പ്രതിക്ക് വേണ്ടി ഇടപെടുന്നുണ്ടെന്നും സംഭവത്തിൽ ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം പറയുന്നു.

പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം വീണ്ടും മൃതദേഹം തുറന്ന് റീപോസ്റ്റ്മോർട്ടം ചെയ്തതായും അതിൽ നിന്ന് രക്തസാമ്പിൾ എടുത്തിട്ടുണ്ടെന്നും ഇത് എന്തിനാണെന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു. ഇവനെ വെറുതെ വിട്ടാൽ നാളെ മറ്റു പാവപ്പെട്ടവരുടെ മക്കൾക്കും ഈ ഗതി വരുമെന്നും പണം കൊണ്ട് നേരിടാനാകില്ലെങ്കിലും നിയമം കൊണ്ട് നേരിടുമെന്നും കുടുംബം കൂട്ടിച്ചേർത്തു.

പണംകൊണ്ട് നേരിടാൻ കഴിയില്ലെങ്കിലും നിയമപരമായി പോരാടുമെന്നും ബന്ധുക്കൾ അറിയിച്ചു.

അതേസമയം, അപകടമുണ്ടായതിന് പിന്നാലെ എക്സൈസ് വകുപ്പ് നടപടി സ്വീകരിച്ചതായി എക്സൈസ് മന്ത്രി എം. ലിജു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് വകുപ്പ് കേസെടുത്തിട്ടുണ്ടെന്നും വിഷയത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്ന ബാറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുലർച്ചെ രണ്ടുമണിയോടെയായിരുന്നു മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം. ചായക്കടയിൽനിന്ന് സ്കൂട്ടറിൽ അത്താണി ഭാഗത്തേക്ക് പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരുടെ വാഹനത്തിന് പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു മരിച്ച മൂന്നുപേരും. കർണാടക സ്വദേശിയാണ് ഇജാസ്. ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്.

Gopika’s family has strongly criticized Hindu Aikya Vedi leader Shashikala over remarks linking the victims to a Muslim youth, accusing her of spreading defamatory claims after the fatal Nedumbassery accident. The family also alleged attempts to derail the investigation, questioned the handling of the accused, and said they would continue to fight the case legally.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386836/gopika-family-slams-shashikala-fatal-crash)