---
title: "ഐസ്ക്രീം കഴിക്കാൻ ഇനി കടയിൽ പോകേണ്ട; കിറ്റ്കാറ്റ് ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കാം കിടിലൻ റോൾഡ് ഐസ്ക്രീം"
english_title: "Make Rolled Ice Cream at Home with KitKat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386813/kitkat-rolled-ice-cream-home-recipe"
published_at: "2026-10-13T10:09:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdb993a2857_Gourmet_Chocolate_Ice_Cream_Rolls_99.jpg"
keywords: ["KitKatRecipe", "RolledIceCream", "HomeDessert", "IceCreamRecipe", "EasyRecipe"]
---

# ഐസ്ക്രീം കഴിക്കാൻ ഇനി കടയിൽ പോകേണ്ട; കിറ്റ്കാറ്റ് ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കാം കിടിലൻ റോൾഡ് ഐസ്ക്രീം

> **Lead Summary:** ** **ചോക്ലേറ്റും ഐസ്ക്രീമും ഒരുപോലെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത്തവണ പതിവ് ഐസ്ക്രീമിൽ നിന്ന് അല്പം വ്യത്യസ്തമായൊരു രുചി പരീക്ഷിച്ചാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള കിറ്റ്കാറ്റ് ഉപയോഗിച്ച് വീട്ടിൽ തന്നെ രുചികരമായ റോൾഡ് ഐസ്ക്രീം തയ്യാറാക്കാം.

## Article Content

** **ചോക്ലേറ്റും ഐസ്ക്രീമും ഒരുപോലെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത്തവണ പതിവ് ഐസ്ക്രീമിൽ നിന്ന് അല്പം വ്യത്യസ്തമായൊരു രുചി പരീക്ഷിച്ചാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള കിറ്റ്കാറ്റ് ഉപയോഗിച്ച് വീട്ടിൽ തന്നെ രുചികരമായ റോൾഡ് ഐസ്ക്രീം തയ്യാറാക്കാം.

കിറ്റ്കാറ്റിന്റെ ക്രിസ്പി വേഫറും ചോക്ലേറ്റിന്റെ മധുരവും ക്രീമി ഐസ്ക്രീമും ഒന്നിക്കുന്ന ഈ ഐസ്ക്രീം കാഴ്ചയിലും രുചിയിലും വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലെ ഐസ്ക്രീം ഹാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഐസ്ക്രീം മെഷീനില്ലാതെ തന്നെ പരീക്ഷിക്കാവുന്ന എളുപ്പമുള്ള റെസിപ്പിയാണിത്.

**ആവശ്യമായ ചേരുവകൾ**

 കിറ്റ്കാറ്റ് ചോക്ലേറ്റ് – 2 പാക്കറ്റ്

 ഫ്രഷ് ക്രീം – 1 കപ്പ്

കണ്ടൻസ്ഡ് മിൽക്ക് – കാൽ കപ്പ്

പാൽ – 2 ടേബിൾസ്പൂൺ

ചോക്ലേറ്റ് സോസ് – ആവശ്യത്തിന്

കിറ്റ്കാറ്റ് കഷണങ്ങൾ - അലങ്കരിക്കാൻ

**തയ്യാറാക്കുന്ന വിധം**

ആദ്യം കിറ്റ്കാറ്റ് ചോക്ലേറ്റ് ചെറിയ കഷണങ്ങളാക്കി പൊടിച്ചെടുക്കുക. തുടർന്ന് ഒരു പാത്രത്തിൽ ഫ്രഷ് ക്രീം, കണ്ടൻസ്ഡ് മിൽക്ക്, പാൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് പൊടിച്ച കിറ്റ്കാറ്റ് ചേർത്ത് ഇളക്കുക.

ചോക്ലേറ്റിന്റെ രുചി കൂടുതൽ ഇഷ്ടമുള്ളവർക്ക് അല്പം ചോക്ലേറ്റ് സോസും ചേർക്കാം.ശേഷം ഫ്രീസറിൽ വയ്ക്കാവുന്ന പരന്ന മെറ്റൽ ട്രേ എടുത്ത് തയ്യാറാക്കിയ മിശ്രിതം അതിലേക്ക് വളരെ കനംകുറഞ്ഞ പാളിയായി ഒഴിക്കുക. **

ട്രേ ഫ്രീസറിൽ വച്ച് 4 മുതൽ 6 മണിക്കൂർ വരെ അല്ലെങ്കിൽ മിശ്രിതം പൂർണമായും ഉറയ്ക്കുന്നതുവരെ തണുപ്പിക്കുക.ഐസ്ക്രീം നന്നായി ഉറച്ചുകഴിഞ്ഞാൽ ട്രേ പുറത്തെടുത്ത് പരന്ന മെറ്റൽ സ്പാറ്റുല ഉപയോഗിച്ച് ഒരു വശത്തുനിന്ന് പതുക്കെ ചുരുട്ടിയെടുക്കുക.

ഐസ്ക്രീം ഉരുകിത്തുടങ്ങുന്നതിനുമുമ്പ് ഈ ഘട്ടം പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. ട്രേയുടെ തണുപ്പും ഐസ്ക്രീം പാളിയുടെ കനവും അനുസരിച്ച് റോളുകളുടെ രൂപത്തിൽ വ്യത്യാസമുണ്ടാകാം.തയ്യാറാക്കിയ ഐസ്ക്രീം റോളുകൾ ഒരു ബൗളിലേക്ക് മാറ്റി മുകളിൽ ചോക്ലേറ്റ് സോസും ചെറിയ കിറ്റ്കാറ്റ് കഷണങ്ങളും ചേർത്ത് വിളമ്പാം.

രുചി കൂട്ടാൻ ചില ടിപ്സ്**

കിറ്റ്കാറ്റിലും കണ്ടൻസ്ഡ് മിൽക്കിലും ആവശ്യത്തിന് മധുരമുള്ളതിനാൽ അധികമായി പഞ്ചസാര ചേർക്കേണ്ടതില്ല. കൂടുതൽ ക്രീമി ടെക്സ്ചർ ലഭിക്കാൻ തണുപ്പിച്ച ക്രീം ഉപയോഗിക്കാം.

ഐസ്ക്രീം ചുരുട്ടിയെടുക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ കുറച്ചുനേരം കൂടി ഫ്രീസറിൽ വച്ച് ഉറപ്പിക്കാം. വളരെ കട്ടിയായി ഉറഞ്ഞാൽ ഏതാനും നിമിഷങ്ങൾ പുറത്തുവച്ചശേഷം ശ്രമിക്കാം

This article explains how to make a simple rolled ice cream at home using KitKat, fresh cream, condensed milk, and a few basic ingredients. It also shares easy preparation steps and tips for getting the right texture and presentation without an ice cream machine.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386813/kitkat-rolled-ice-cream-home-recipe)