---
title: "കണ്ണൂർ തില്ലങ്കേരിയിലെ കീർത്തനയുടെ മരണം: പേരാവൂർ ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ അതൃപ്തി, ആരോപണത്തിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന്"
english_title: "Keerthana Death Probe Shifted to Crime Branch Amid Family’s Allegations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386804/keerthana-death-probe-crime-branch"
published_at: "2026-10-13T09:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdaa2edbdfa_keerthana-death-probe-crime-branch.jpg"
keywords: ["KannurNews", "CrimeBranch", "PoliceProbe", "SuicideCase", "Keerthana Death"]
---

# കണ്ണൂർ തില്ലങ്കേരിയിലെ കീർത്തനയുടെ മരണം: പേരാവൂർ ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ അതൃപ്തി, ആരോപണത്തിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന്

> **Lead Summary:** കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ ഇരുപതുകാരി കീർത്തനയുടെ ജീവനൊടുക്കിയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂർ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ കീർത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ ഇരുപതുകാരി കീർത്തനയുടെ ജീവനൊടുക്കിയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂർ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ കീർത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചു.

കേസിൽ പ്രതിപട്ടികയിലുള്ള ആദിദേവിന്റെ അച്ഛൻ പൊലീസുകാരനായതിനാൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. കീർത്തന ജീവനൊടുക്കിയത് പ്രണയനൈരാശ്യം മൂലമെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഏപ്രിൽ 30നാണ് മംഗളൂരുവിൽ വിദ്യാർത്ഥിനിയായിരുന്ന കീർത്തന ജീവനൊടുക്കിയത്. പ്രണയനൈരാശ്യത്തെ തുടർന്നാണ് കീർത്തന ജീവനൊടുക്കിയതെന്നും ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം.

പൊലീസ് ഉദ്യോഗസ്ഥന്റെ മകനായ ആദിദേവുമായി പ്ലസ് വൺ കാലം മുതൽ കീർത്തന പ്രണയത്തിലായിരുന്നുവെന്നും മറ്റൊരു പെൺകുട്ടിയുമായി ആദിദേവ് പ്രണയത്തിലായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നുമാണ് കുടുംബം പറയുന്നത്. മരിക്കും മുൻപ് കൂട്ടുകാരിക്ക് കീർത്തന അയച്ച വാട്സ്ആപ്പ് സന്ദേശമാണ് കുടുംബം തെളിവായി ഉയർത്തിയത്.

തന്നെ ഉപയോഗിച്ച് ഉപേക്ഷിച്ച പോലെയായെന്നും താനുമായുള്ള ബന്ധത്തിന് ഇനി താൽപര്യമില്ലെന്ന് ആദിദേവ് തന്റെ മുഖത്ത് നോക്കി പറഞ്ഞെന്നും കീർത്തന കൂട്ടുകാരിക്ക് അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു. ആദിയില്ലാതെ ജീവിക്കാനാകില്ലെന്നും കീർത്തന സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ആദ്യം കേസ് അന്വേഷിച്ച പേരാവൂർ പൊലീസ് ആദിദേവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച ആദിദേവ് മുൻകൂർ ജാമ്യവും നേടി.

എന്നാൽ കണ്ണൂരിലെ പൊലീസുകാരന്റെ മകനായ ആദിദേവിനെ ഒന്നു ചോദ്യം ചെയ്യാൻ പോലും പൊലീസ് തയാറായിരുന്നില്ല. പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു നീക്കവും ഇല്ലാതായതോടെയാണ് കുടുംബം ആഭ്യന്തര മന്ത്രിയെ കണ്ടത്.

The investigation into the death of 20-year-old Keerthana from Thillankeri in Kannur has been handed over to the Crime Branch after her family expressed dissatisfaction with the probe led by the Peravoor DySP. The family alleges that the investigation was being influenced because the accused’s father is a police officer and says police failed to properly question the accused.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386804/keerthana-death-probe-crime-branch)