---
title: "സ്റ്റഡി റൂമിൽ കയറി വാതിലടച്ചു, ഏറെനേരമായിട്ടും പുറത്തുവന്നില്ല; പെരുമ്പാവൂരിൽ കോളേജ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ"
english_title: "College Student Found Hanging in Perumbavoor Hostel Study Room"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386798/college-student-found-dead-perumbavoor-hostel"
published_at: "2026-10-13T08:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acda0ef181f0_college-student-found-dead-perumbavoor-hostel.jpg"
keywords: ["CollegeStudent", "HostelDeath", "KeralaNews", "PoliceInvestigation", "Suicide"]
---

# സ്റ്റഡി റൂമിൽ കയറി വാതിലടച്ചു, ഏറെനേരമായിട്ടും പുറത്തുവന്നില്ല; പെരുമ്പാവൂരിൽ കോളേജ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** പെരുമ്പാവൂർ: മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ ഒന്നാം വർഷ ബികോം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പൂപ്പാറ തൊണ്ടിമല പുഴക്കേൽതറയിൽ ശശികുമാറിന്റെയും ഷീലയുടെയും മകൾ എസ് മഞ്ജുഷ ആണ് മരിച്ചത്.

## Article Content

പെരുമ്പാവൂർ: മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ ഒന്നാം വർഷ ബികോം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പൂപ്പാറ തൊണ്ടിമല പുഴക്കേൽതറയിൽ ശശികുമാറിന്റെയും ഷീലയുടെയും മകൾ എസ് മഞ്ജുഷ ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ കയറി വാതിലടച്ച മഞ്ജുഷ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തള്ളിത്തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

***(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)***

A first-year BCom student was found dead in the study room of a women’s college hostel in Perumbavoor. Police reached the spot and have begun further proceedings, while the body has been kept at the Taluk Hospital mortuary.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386798/college-student-found-dead-perumbavoor-hostel)