---
title: "നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു, സുഹൈലിനെ കസ്റ്റഡിയിൽവാങ്ങി ചോദ്യം ചെയ്യും"
english_title: "Nedumbassery Crash: License Revocation Process Begins, Suhail to Be Questioned in Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386791/nedumbassery-crash-license-revocation-suhail-custody"
published_at: "2026-10-13T07:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc476609136_mini-cooper-deadly-crash-licence-cancel.jpg"
keywords: ["NedumbasseryCrash", "DrunkDriving", "LicenseRevocation", "PoliceInvestigation", "MotorVehiclesDepartment"]
---

# നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു, സുഹൈലിനെ കസ്റ്റഡിയിൽവാങ്ങി ചോദ്യം ചെയ്യും

> **Lead Summary:** നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മദ്യപിച്ച് വാഹനമോടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതി സുഹൈലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

## Article Content

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മദ്യപിച്ച് വാഹനമോടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതി സുഹൈലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

സുഹൈലിന്റെ രക്തസാമ്പിളുകളുടെ ഫലം ലഭിച്ചശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കാനാണ് പൊലീസിന്റെ തീരുമാനം.

ഇതിനിടെ, പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി രക്ഷപ്പെടുത്താനുള്ള നീക്കങ്ങൾ നടന്നുവെന്ന് ആരോപിച്ച് പൊലീസിനെതിരെ അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

കേസിൽ സുഹൈലിന്റെ കുടുംബത്തിന്റെ ഇടപെടലുകൾ ഉണ്ടായോ എന്ന് സംശയിക്കുന്നതായും കുടുംബം പ്രതികരിച്ചു. സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

വീടിന്റെ വിളക്കാണ് നഷ്ടമായതെന്നും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ദേവികയെന്നും കുടുംബം പറഞ്ഞു. സ്ഥലമടക്കം വിറ്റാണ് മകളെ പഠിപ്പിച്ചത്. പഠനത്തിൽ മാത്രമല്ല എല്ലാ രംഗത്തും മികവ് തെളിയിച്ച കുട്ടിയായിരുന്നു ദേവികയെന്നും കുടുംബം വ്യക്തമാക്കി.

കൂടുതൽ വകുപ്പുകൾ സുഹൈലിനെതിരെ ചുമത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. പരമാവധി ശിക്ഷ കിട്ടാൻ കേസിന്റെ ഏതറ്റം വരെയും പോകുമെന്നും സുഹൈലിന്റെ പിതാവിന്റെ പണം പൊലീസിന്റെ അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും കുടുംബം പറഞ്ഞു.

Police will take Suhail into custody for questioning in connection with the fatal drunk-driving crash near Nedumbassery airport that killed three people. The Motor Vehicles Department has begun proceedings to cancel his driving licence, while the victim’s family has demanded stricter charges, including culpable homicide.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386791/nedumbassery-crash-license-revocation-suhail-custody)