---
title: "'സ്വാഭാവിക നീതി ലംഘിച്ചു'; മാസപ്പടി കേസിൽ പിണറായി വിജയൻ, വീണ, റിയാസ് എന്നിവരുടെ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും"
english_title: "High Court to Hear Appeals in Monthly Payout Case Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386787/high-court-hears-monthly-payout-case-appeals"
published_at: "2026-10-13T06:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acd824adee0c_high-court-hears-monthly-payout-case-appeals.jpg"
keywords: ["KeralaHighCourt", "PinarayiVijayan", "TVeena", "AntiCorruptionLaw", "Masappadi Case", "Muhammad Riyas"]
---

# 'സ്വാഭാവിക നീതി ലംഘിച്ചു'; മാസപ്പടി കേസിൽ പിണറായി വിജയൻ, വീണ, റിയാസ് എന്നിവരുടെ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

> **Lead Summary:** തിരുവനന്തപുരം: മാസപ്പടി കേസിൽ വിജിലൻസ് കേസിനെതിരെ മുൻ മന്ത്രി മുഹമ്മദ് റിയാസും ടി. വീണയും നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ അപ്പീലും ഹൈക്കോടതിക്ക് മുന്നിലെത്തിയേക്കും. സ്വാഭാവിക നീതി ലംഘിച്ചുവെന്നും അഴിമതി നിരോധന നിയമത്തിലെ കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് അപ്പീലുകളിലെ വാദം.

## Article Content

തിരുവനന്തപുരം: മാസപ്പടി കേസിൽ വിജിലൻസ് കേസിനെതിരെ മുൻ മന്ത്രി മുഹമ്മദ് റിയാസും ടി. വീണയും നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ അപ്പീലും ഹൈക്കോടതിക്ക് മുന്നിലെത്തിയേക്കും. സ്വാഭാവിക നീതി ലംഘിച്ചുവെന്നും അഴിമതി നിരോധന നിയമത്തിലെ കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് അപ്പീലുകളിലെ വാദം.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് നാല് റിട്ട് ഹരജികൾ സമർപ്പിച്ചത്. സിംഗിൾ ബെഞ്ചിലെ നടപടികളിൽ കക്ഷിയല്ലാത്തതിനാൽ പ്രത്യേക അനുമതി ആവശ്യത്തിലായിരിക്കും ഹൈക്കോടതി ആദ്യം തീരുമാനമെടുക്കുക.

പ്രത്യേക അനുമതി ലഭിച്ചാൽ അപ്പീലുകൾ ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഹരജിക്കാരുടെ ഭാഗം കേൾക്കാതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് സ്വാഭാവിക നീതിയുടെ കടുത്ത ലംഘനമാണ്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റകൃത്യം നിലനിൽക്കില്ല. പൊതുപ്രവർത്തകർക്കെതിരായ അന്വേഷണത്തിന് പ്രോസിക്യൂഷൻ അനുമതി നേടിയിട്ടില്ല.

പ്രാഥമിക അന്വേഷണത്തിന് സംസ്ഥാന ഏജൻസിക്ക് സമ്പൂർണ അധികാരമുണ്ട്. ഇഡിയുടെ കത്ത് അനുസരിച്ച് നേരിട്ട് കേസെടുക്കാനാവുമോ എന്ന് സംസ്ഥാന ഏജൻസിക്ക് സ്വതന്ത്രമായി പരിശോധിക്കാമെന്നുമാണ് അപ്പീലുകളിലെ വാദം.

മാസപ്പടി ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസിന്റെ എഫ്‌ഐആർ. പിണറായി വിജയനും മുഹമ്മദ് റിയാസും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് എഫ്‌ഐആറിൽ പറയുന്നു.

ഹവാല ഇടപാടിൽ മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് കേസുകളിലും ടി. വീണയെ പ്രതി ചേർത്തിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ ഉടൻ തീരുമാനിച്ചേക്കും.

2016 മുതൽ 2020 വരെയുള്ള കാലയളവിൽ പ്രതികൾ പരസ്പരം ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് കേസിലെ പ്രധാന ആരോപണം. തനിക്കും മകൾക്കും മകളുടെ കമ്പനിക്കും അവിഹിത സാമ്പത്തിക നേട്ടമുണ്ടാക്കാൻ പിണറായി വിജയൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും റിപ്പോർട്ടിലുണ്ട്.

ഇതിനായി ഐടി മാർക്കറ്റിങ് സേവനങ്ങളുടെ മറവിൽ വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് പ്രതിമാസം മൂന്ന് ലക്ഷവും, വീണയ്ക്ക് വ്യക്തിഗതമായി അഞ്ച് ലക്ഷവും നൽകാൻ നിയമവിരുദ്ധമായി കരാറുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

യാതൊരുവിധ കൺസൾട്ടൻസി സേവനങ്ങളും നൽകാതെയും, ഇൻവോയിസുകൾ പോലുമില്ലാതെയും ഇവർ പണം കൈപ്പറ്റിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അഴിമതി നിരോധനനിയമം സെക്ഷൻ 13(1)(ഡി), ഐപിസി സെക്ഷൻ 120(ബി) ക്രിമിനൽ ഗൂഢാലോചനക്കുറ്റം എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ള പ്രധാന വകുപ്പുകൾ. ടി. വീണയുടെ കമ്പനി സേവനങ്ങൾ നൽകിയതിന് തെളിവില്ലെന്നും പിണറായിയുമായുള്ള ബന്ധമാണ് വീണയ്ക്ക് കരാറിൽ നിന്ന് പണം ലഭിക്കാൻ കാരണമെന്നും മൊഴിയിലുണ്ട്.

ഈ തുക നിയമവിരുദ്ധ പ്രതിഫലമാണെന്നാണ് ഇഡിയുടെ നിഗമനം. പണം കൈമാറ്റത്തിന് എക്സാലോജിക്, എംപവർ ഇന്ത്യ എന്നീ കമ്പനികളെ ഉപയോഗപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ട്.

The Kerala High Court is set to consider appeals filed by Pinarayi Vijayan, T. Veena and former minister M. B. Rajesh in the monthly payout case. The petitioners argue that the single bench order directing FIR registration violated natural justice and that the offences under the anti-corruption law do not stand.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386787/high-court-hears-monthly-payout-case-appeals)