---
title: "'നങ്ങ്യാർകുളങ്ങരയിൽ നിന്ന് വീട്ടിലേക്ക്, വഴിയിൽ കാത്തിരുന്നത് ദുരന്തം'; ബസുമായി ബുള്ളറ്റ് കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "Young man dies after bus-bullet collision in Haripad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386755/haripad-bus-bullet-collision-young-man-dies"
published_at: "2026-10-12T19:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acce3823b960_haripad-bus-bullet-collision-young-man-dies.jpg"
keywords: ["HaripadAccident", "KSRTCBus", "RoadAccident", "AlappuzhaNews", "BulletCollision"]
---

# 'നങ്ങ്യാർകുളങ്ങരയിൽ നിന്ന് വീട്ടിലേക്ക്, വഴിയിൽ കാത്തിരുന്നത് ദുരന്തം'; ബസുമായി ബുള്ളറ്റ് കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കുമാരപുരം താമല്ലാക്കൽ കണ്ടത്തിൽ കിഴക്കതിൽ രാജേന്ദ്രൻ –മായ ദമ്പതികളുടെ മകൻ അഞ്ചിത്ത് ആണ് മരിച്ചത്.

## Article Content

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കുമാരപുരം താമല്ലാക്കൽ കണ്ടത്തിൽ കിഴക്കതിൽ രാജേന്ദ്രൻ –മായ ദമ്പതികളുടെ മകൻ അഞ്ചിത്ത് ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് 3.30-നായിരുന്നു അപകടം. നങ്ങ്യാർകുളങ്ങരയിൽ നിന്ന് വീട്ടിലേക്ക് ബുള്ളറ്റിൽ മടങ്ങുകയായിരുന്നു അഞ്ചിത്ത്. സ്റ്റാൻഡിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസുമായി അഞ്ചിത്ത് സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.

ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ മരിച്ചു. അഞ്ജിതയാണ് സഹോദരി.

A 24-year-old man, Anjith, died after his Bullet motorcycle collided with a KSRTC bus near the Haripad bus stand in Alappuzha. He had been undergoing treatment at multiple hospitals before dying early Monday morning at a private hospital in Parumala.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386755/haripad-bus-bullet-collision-young-man-dies)