---
title: "സിനിമാ മോഹം കെണിയാക്കി 75-കാരന്റെ ക്രൂരത...! പ്ലസ് വൺ വിദ്യാർത്ഥിനിയെ കാറിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, പോക്സോ കേസിൽ നാസിമിനെതിരെ കേസ്"
english_title: "75-Year-Old Booked in POCSO Case After Allegedly Assaulting Plus One Student"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386746/plus-one-student-assault-pocso-case-kollam"
published_at: "2026-10-12T17:12:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accc7cea39ba_plus-one-student-assault-pocso-case-kollam.jpg"
keywords: ["POCSOCase", "KollamCrime", "FilmFraud", "StudentSafety", "KeralaPolice"]
---

# സിനിമാ മോഹം കെണിയാക്കി 75-കാരന്റെ ക്രൂരത...! പ്ലസ് വൺ വിദ്യാർത്ഥിനിയെ കാറിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, പോക്സോ കേസിൽ നാസിമിനെതിരെ കേസ്

> **Lead Summary:** **കൊല്ലം: **സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ പരാതിയിൽ 75 വയസ്സുകാരനെതിരെ പോക്സോ ചുമത്തി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസെടുത്തത്. മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ താൻ നിർമാതാവാണെന്നാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നത്.

## Article Content

**കൊല്ലം: **സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ പരാതിയിൽ 75 വയസ്സുകാരനെതിരെ പോക്സോ ചുമത്തി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസെടുത്തത്. മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ താൻ നിർമാതാവാണെന്നാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നത്.

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയിൽ നിന്നും 10,000 രൂപയും വാങ്ങിയിരുന്നു. എന്നാൽ സിനിമയുടെ കാര്യം നടക്കാതെ വന്നപ്പോൾ പെൺകുട്ടി പണം തിരികെ ചോദിച്ചു. ഇതോടെ രണ്ടാംകുറ്റി ജംക്‌ഷനിൽ വച്ച് പണം തിരികെ തരാം എന്ന് പറഞ്ഞ് പെൺകുട്ടിയെ പ്രതി അവിടേക്ക് വിളിച്ചുവരുത്തി.

കാറിലെത്തിയ നാസിം പണം വീട്ടിലിരിക്കുകയാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് മൊഴി. ഇതിനിടെ പെൺകുട്ടി സുഹൃത്തിന്റെ സഹായം തേടി. മൊബൈലിലേക്ക് ലൊക്കേഷൻ അയച്ചു നൽകിയതോടെ സുഹൃത്ത് എത്തി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും വനിതാ പൊലീസ് സ്റ്റേഷനിൽ നൽകിയ മൊഴിയിൽ പെൺകുട്ടി പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

A 75-year-old man from Kollam has been booked under the POCSO Act after a Plus One student alleged that he sexually assaulted her. Police said he had promised her a role in a film, collected ₹10,000, and later took her in a car before the alleged abuse. The girl was reportedly rescued after sending her location to a friend, and an investigation is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386746/plus-one-student-assault-pocso-case-kollam)