---
title: "തടയുന്നിടം സമരകേന്ദ്രമാക്കും!  'ദില്ലി ചലോ' മാർച്ചിന് മുന്നിൽ രാഹുലും പ്രിയങ്കയും; രാജ്യതലസ്ഥാനത്ത് സംഘർഷാവസ്ഥ"
english_title: "Rahul, Priyanka Lead ‘Delhi Chalo’ March as India Bloc Protests in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386745/rahul-priyanka-lead-delhi-chalo-march"
published_at: "2026-10-12T16:55:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accc4240b2c4_rahul-priyanka-lead-delhi-chalo-march.jpg"
keywords: ["IndiaBloc", "RahulGandhi", "PriyankaGandhi", "DelhiProtest", "ElectionCommission"]
---

# തടയുന്നിടം സമരകേന്ദ്രമാക്കും!  'ദില്ലി ചലോ' മാർച്ചിന് മുന്നിൽ രാഹുലും പ്രിയങ്കയും; രാജ്യതലസ്ഥാനത്ത് സംഘർഷാവസ്ഥ

> **Lead Summary:** **ദില്ലി: **മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള ശക്തമായ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ബസിൽ പുറപ്പെട്ട പ്രതിപക്ഷ നേതാക്കൾ, ബാരക്കമ്പ ജംഗ്ഷനടുത്ത് വെച്ച് ബസിൽ നിന്നിറങ്ങി സുപ്രീം കോടതിയിലേക്ക് നടന്ന് മാർച്ച് ചെയ്യുകയാണ്.

## Article Content

**ദില്ലി: **മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള ശക്തമായ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ബസിൽ പുറപ്പെട്ട പ്രതിപക്ഷ നേതാക്കൾ, ബാരക്കമ്പ ജംഗ്ഷനടുത്ത് വെച്ച് ബസിൽ നിന്നിറങ്ങി സുപ്രീം കോടതിയിലേക്ക് നടന്ന് മാർച്ച് ചെയ്യുകയാണ്.

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, വിദ്യാർത്ഥി നേതാവ് നേഹ ബോറ തുടങ്ങിയവർ മുൻനിരയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, തേജസ്വി യാദവ്, യോഗേന്ദ്ര യാദവ് തുടങ്ങി ഇന്ത്യാ സഖ്യത്തിന്റെ പ്രമുഖ നേതാക്കളും എം.പിമാരും മാർച്ചിൽ അണിനിരന്നിട്ടുണ്ട്.

ബാരിക്കേടുകൾ വെച്ച് പൊലീസ് വഴി തടയുന്നിടം മുതൽ പ്രക്ഷോഭ സ്ഥലമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. നേതാക്കൾക്കൊപ്പം വൻതോതിൽ പ്രവർത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തുന്നതിനാൽ രാജ്യതലസ്ഥാനത്ത് കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് വിഷയം ധരിപ്പിച്ച് നിവേദനം നൽകാനാണ് ഇന്ത്യാ സഖ്യ നേതാക്കളുടെ പദ്ധതി.

അതേസമയം, ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനായി രാജ്യത്തെ യുവജനങ്ങളും പൗരാവകാശ സംഘടനകളും രാഷ്ട്രീയ-ജാതി-മത ഭേദമന്യേ തങ്ങളോടൊപ്പം തെരുവിൽ അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ രാജ്യത്തെ യുവജനങ്ങൾക്ക് നേരെ പൊലീസിന്റെയും ബി.ജെ.പി ഗുണ്ടകളുടെയും ഭാഗത്തുനിന്നും ക്രൂരമായ അതിക്രമങ്ങളാണ് ഉണ്ടായതെന്നും ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

The India bloc staged a march in Delhi demanding the resignation of Chief Election Commissioner Gyanesh Kumar and protesting alleged vote theft. Rahul Gandhi, Priyanka Gandhi and other senior leaders led the demonstration, which moved from the Constitution Club toward the Supreme Court amid heavy police barricading and tension.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386745/rahul-priyanka-lead-delhi-chalo-march)