---
title: "മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല; നാളത്തേക്ക് മാറ്റി"
english_title: "Masappadi Case: High Court Defers Pinarayi Vijayan’s Appeal to Tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386742/masappadi-case-high-court-defers-appeal"
published_at: "2026-10-12T16:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accbff5df32a_masappadi-case-high-court-defers-appeal.jpg"
keywords: ["KeralaHighCourt", "PinarayiVijayan", "FIRCase", "CMRLExalogic", "LegalNews"]
---

# മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല; നാളത്തേക്ക് മാറ്റി

> **Lead Summary:** **കൊച്ചി: **മാസപ്പടി ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിൽ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. അപ്പീലുകൾ നാളെയാണ് പരിഗണിക്കുന്നത്. നേരത്തെ ഇന്ന് ഉച്ചയ്ക്ക് ശേഷം നാല് മണിക്ക് അപ്പീൽ പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. അപ്പീൽ നൽകാൻ കോടതിയുടെ പ്രത്യേക അനുമതിക്കുള്ള ഹർജിയാണ് നാളെ പരിഗണിക്കുക.

## Article Content

**കൊച്ചി: **മാസപ്പടി ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിൽ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. അപ്പീലുകൾ നാളെയാണ് പരിഗണിക്കുന്നത്. നേരത്തെ ഇന്ന് ഉച്ചയ്ക്ക് ശേഷം നാല് മണിക്ക് അപ്പീൽ പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. അപ്പീൽ നൽകാൻ കോടതിയുടെ പ്രത്യേക അനുമതിക്കുള്ള ഹർജിയാണ് നാളെ പരിഗണിക്കുക.

സിംഗിൾ ബെഞ്ച് കേസിൽ പിണറായി കക്ഷി അല്ലാത്തതിനാലാണ് സ്പെഷ്യൽ ലീവ് പെറ്റീഷൻ നൽകിയിട്ടുള്ളത്. സിഎംആർഎൽ–എക്സാലോജിക് പണമിടപാടു കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് പിണറായി വിജയൻ അടക്കമുള്ളവർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

സിംഗിൾ ബെഞ്ച് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ എടുത്തതെന്ന് സർക്കാർ വിശദീകരിച്ചിരുന്നു. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രതിയുടെ അഭിപ്രായം കേൾക്കേണ്ടതുണ്ടോ എന്നും, വിവരങ്ങളും തെളിവുകളും ഉണ്ടെങ്കിൽ കേസ് എടുക്കാൻ ആരോപണ വിധേയനെ കേൾക്കേണ്ടത് ഉണ്ടോ എന്നും കോടതി ചോദിച്ചിരുന്നു.

സിംഗിൾ ബെഞ്ചിന് മുന്നിലുണ്ടായിരുന്ന ഹർജിയിൽ കക്ഷികളായിരുന്നില്ലെന്നതിനാലാണ് പിണറായി വിജയൻ അടക്കമുള്ളവർ അപ്പീൽ നൽകാൻ അനുമതി തേടിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്താൽ എന്താണ് സംഭവിക്കുകയെന്ന് ജസ്റ്റിസുമാരായ കെ. നടരാജനും ജോബിൻ സെബാസ്റ്റ്യനും അടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചിരുന്നു.

തുടർന്ന് അപ്പീൽ ഫയൽ ചെയ്യാൻ കോടതി അനുമതി നൽകുകയായിരുന്നു. ഒക്ടോബർ ഒൻപതിലെ സിംഗിൾ ബെഞ്ച് വിധി പൂർണമായി റദ്ദാക്കുക, എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവും തുടർനടപടികളും അപ്പീലിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ സ്റ്റേ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് പിണറായി വിജയൻ അടക്കമുള്ളവർ ഉന്നയിച്ചിട്ടുള്ളത്. ആകെ നാല് സെറ്റ് അപ്പീലുകളാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

The Kerala High Court did not take up the appeals filed by Chief Minister Pinarayi Vijayan and others in the masappadi case on Tuesday and deferred the hearing to Wednesday. The appeals challenge a single-bench order directing FIR registration and probe in the CMRL–Exalogic payment case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386742/masappadi-case-high-court-defers-appeal)