---
title: "'ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കി'; മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരായ എഫ്‌ഐആര്‍ പുറത്ത്"
english_title: "FIR in Monthly Pay Case Names Pinarayi, Alleges Abuse of Office for Illegal Gain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386734/fir-pinarayi-monthly-pay-case-abuse-office-NEW"
published_at: "2026-10-12T15:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accb37d3dad5_fir-pinarayi-monthly-pay-case-abuse-office.jpg"
keywords: ["PinarayiVijayan", "VigilanceFIR", "MonthlyPayCase", "CorruptionCase", "TVeena"]
---

# 'ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കി'; മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരായ എഫ്‌ഐആര്‍ പുറത്ത്

> **Lead Summary:** **തിരുവനന്തപുരം: **മാസപ്പടി ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സിന്റെ എഫ്‌ഐആര്‍. പിണറായി വിജയനും മുഹമ്മദ് റിയാസും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഹവാല ഇടപാടില്‍ മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് കേസുകളിലും ടി.വീണയെ പ്രതി ചേര്‍ത്തിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ ഉടന്‍ തീരുമാനിച്ചേക്കും.

## Article Content

**തിരുവനന്തപുരം: **മാസപ്പടി ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സിന്റെ എഫ്‌ഐആര്‍. പിണറായി വിജയനും മുഹമ്മദ് റിയാസും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഹവാല ഇടപാടില്‍ മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് കേസുകളിലും ടി.വീണയെ പ്രതി ചേര്‍ത്തിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ ഉടന്‍ തീരുമാനിച്ചേക്കും.

2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പ്രതികള്‍ പരസ്പരം ക്രിമിനല്‍ ഗൂഢാലോചനകള്‍ നടത്തിയെന്നാണ് കേസിലെ പ്രധാന ആരോപണം. തനിക്കും മകള്‍ക്കും മകളുടെ കമ്പനിക്കും അവിഹിത സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ പിണറായി വിജയന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനായി ഐടി മാര്‍ക്കറ്റിങ് സേവനങ്ങളുടെ മറവില്‍ വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് പ്രതിമാസം മൂന്ന് ലക്ഷവും, വീണക്ക് വ്യക്തിഗതമായ അഞ്ച് ലക്ഷവും നല്‍കാന്‍ നിയമവിരുദ്ധമായി കരാറുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

യാതൊരുവിധ കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്‍കാതെയും, ഇന്‍വോയിസുകള്‍ പോലുമില്ലാതെയും ഇവര്‍ പണം കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതി നിരോധനനിയമം സെക്ഷന്‍ 13(1)(ഡി), ഐപിസി സെക്ഷന്‍ 120(ബി) ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള പ്രധാന വകുപ്പുകള്‍.

ടി.വീണയുടെ കമ്പനി സേവനങ്ങള്‍ നല്‍കിയതിന് തെളിവില്ലെന്നും പിണറായിയുമായുള്ള ബന്ധമാണ് വീണയ്ക്ക് കര്‍ത്തയില്‍ നിന്ന് പണം ലഭിക്കാന്‍ കാരണമെന്നും മൊഴിയിലുണ്ട്. ഈ തുക നിയമവിരുദ്ധ പ്രതിഫലം ആണെന്നാണ് ഇഡിയുടെ നിഗമനം. പണം കൈമാറ്റത്തിന് എക്‌സാലോജിക്, എംപവര്‍ ഇന്ത്യ എന്നീ കമ്പനികളെ ഉപയോഗപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ട്.

In the monthly pay case, the Vigilance FIR reportedly names Pinarayi Vijayan as the first accused and alleges abuse of official position for financial gain. The case also names Muhammad Riyaz and T. Veena, with claims of criminal conspiracy, illegal payments, and transactions routed through companies including Exalogic and Empower India.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386734/fir-pinarayi-monthly-pay-case-abuse-office-NEW)