---
title: "മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം; ആയൂരിൽ കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Missing Auto Driver Found Dead in Ayoor; Body Estimated to Be Four Days Old"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386733/missing-auto-driver-found-dead-ayoor"
published_at: "2026-10-12T15:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accb16c8a114_missing-auto-driver-found-dead-ayoor.jpg"
keywords: ["KeralaNews", "Ayoor", "AutoDriver", "MissingPerson", "PoliceInvestigation"]
---

# മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം; ആയൂരിൽ കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൊല്ലം: **ആയൂരിൽ നിന്നും കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആയൂർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ സുനിൽകുമാറിനെയാണ് വെളിയം അമ്പലക്കരയിലെ ബാറിന് സമീപമുള്ള പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏഴാം തീയതി മുതൽ സുനിൽകുമാറിനെ കാണാനില്ലായിരുന്നു.

## Article Content

**കൊല്ലം: **ആയൂരിൽ നിന്നും കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആയൂർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ സുനിൽകുമാറിനെയാണ് വെളിയം അമ്പലക്കരയിലെ ബാറിന് സമീപമുള്ള പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏഴാം തീയതി മുതൽ സുനിൽകുമാറിനെ കാണാനില്ലായിരുന്നു.

സുനിലിനായി വ്യാപകമായ തെരച്ചിൽ നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹത്തിന് ഏകദേശം നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാകും ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവുകയെന്നും പൊലീസ് അറിയിച്ചു. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

An auto driver missing from Ayoor was found dead in a property near a bar in Velliyam Ambalakkara. Police said the body appeared to be around four days old, and the cause of death will be confirmed after the postmortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386733/missing-auto-driver-found-dead-ayoor)