---
title: "ആഭരണ പ്രേമികളുടെ നെഞ്ചിടിപ്പ്  കുറയുന്നു! സ്വർണവിലയിൽ തലകീഴ് മറിയൽ; പവന് 1,09,760 രൂപയായി"
english_title: "Gold Prices Drop Sharply; Pavan Falls to ₹1,09,760"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386731/gold-prices-drop-sharply-kerala"
published_at: "2026-10-12T15:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accadd3e5d1d_gold-prices-drop-sharply-kerala.jpg"
keywords: ["GoldPrice", "KeralaNews", "GoldRate", "MarketUpdate", "PreciousMetals"]
---

# ആഭരണ പ്രേമികളുടെ നെഞ്ചിടിപ്പ്  കുറയുന്നു! സ്വർണവിലയിൽ തലകീഴ് മറിയൽ; പവന് 1,09,760 രൂപയായി

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 120 രൂപ കുറഞ്ഞ് 13,720 രൂപയിലെത്തി. പവന് ഒറ്റയടിക്ക് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,09,760 രൂപയായി താഴെ എത്തി.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 120 രൂപ കുറഞ്ഞ് 13,720 രൂപയിലെത്തി. പവന് ഒറ്റയടിക്ക് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,09,760 രൂപയായി താഴെ എത്തി.

ഇന്ന് രാവിലെ വിപണി തുറന്നപ്പോൾ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഉച്ച തിരിഞ്ഞ് വീണ്ടും വിലയിൽ വലിയ ഇടിവുണ്ടായത്. ഒക്ടോബർ 9-ന് വില വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. അന്ന് പവന് 840 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടായ വ്യതിയാനങ്ങൾക്ക് ശേഷം സ്വർണവില വീണ്ടും താഴേക്ക് ഇറങ്ങുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.

Gold prices in Kerala fell sharply in the afternoon, with gram rates dropping by ₹120 and pavan rates by ₹960. The latest decline brought the price of one pavan to ₹1,09,760, offering relief to buyers after recent fluctuations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386731/gold-prices-drop-sharply-kerala)