---
title: "മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണിയുടെ സുപ്രീം കോടതി മാർച്ച്; ദില്ലിയിൽ സംഘർഷാവസ്ഥ"
english_title: "India Bloc Marches to Supreme Court Seeking CEC's Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386725/india-bloc-supreme-court-march-delhi"
published_at: "2026-10-12T14:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acca7b214789_india-bloc-supreme-court-march-delhi.jpg"
keywords: ["IndiaBloc", "SupremeCourt", "RahulGandhi", "ElectionCommission", "DelhiProtest"]
---

# മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണിയുടെ സുപ്രീം കോടതി മാർച്ച്; ദില്ലിയിൽ സംഘർഷാവസ്ഥ

> **Lead Summary:** **ദില്ലി: **മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള ശക്തമായ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത് ഇന്ത്യാ മുന്നണിയുടെ പ്രക്ഷോഭം. സുപ്രീം കോടതിയിലേക്ക് ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച മാർച്ച് ദില്ലിയിൽ ആരംഭിച്ചു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖ എം.പിമാരും നേതാക്കളും മാർച്ചിൽ അണിനിരക്കുന്നുണ്ട്.

## Article Content

**ദില്ലി: **മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള ശക്തമായ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത് ഇന്ത്യാ മുന്നണിയുടെ പ്രക്ഷോഭം. സുപ്രീം കോടതിയിലേക്ക് ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച മാർച്ച് ദില്ലിയിൽ ആരംഭിച്ചു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖ എം.പിമാരും നേതാക്കളും മാർച്ചിൽ അണിനിരക്കുന്നുണ്ട്.

ബസുകളിലാണ് എം.പിമാരും മറ്റ് നേതാക്കളും സുപ്രീം കോടതി പരിസരത്തേക്ക് നീങ്ങുന്നത്. പൊലീസ് എവിടെ തടയുന്നുവോ അവിടം പ്രതിഷേധ സ്ഥലമാക്കി മാറ്റാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. നേതാക്കൾക്കൊപ്പം വൻതോതിൽ പ്രവർത്തകരും എത്തിച്ചേരുന്നതിനാൽ രാജ്യതലസ്ഥാനം കടുത്ത സംഘർഷഭരിതമായാണ് മുന്നേറുന്നത്.

ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് നിവേദനം നൽകാനാണ് സഖ്യത്തിന്റെ പദ്ധതി. ഭരണഘടന സംരക്ഷിക്കാനായി രാജ്യത്തെ യുവജനങ്ങളും പൗരാവകാശ സംഘടനകളും രാഷ്ട്രീയ-ജാതി-മത ഭേദമന്യെ തെരുവിൽ അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയവർക്ക് നേരെ പൊലീസിന്റെയും ബി.ജെ.പി ഗുണ്ടകളുടെയും ഭാഗത്തുനിന്നും ക്രൂരമായ അതിക്രമങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

India Bloc leaders launched a march in Delhi demanding the resignation of Chief Election Commissioner Gyanesh Kumar and protesting alleged vote theft. Rahul Gandhi, Mallikarjun Kharge, M.A. Baby and Priyanka Gandhi were among the prominent MPs and leaders taking part as tensions rose in the capital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386725/india-bloc-supreme-court-march-delhi)