---
title: "കോഴിക്കോട് കല്ലാച്ചിയിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല് ; ഇൻസ്റ്റഗ്രാം പേജ് തർക്കം കലാശിച്ചത് പൊലീസിന്റെ ലാത്തിച്ചാർജിൽ"
english_title: "Student Clash in Kallachi, Kozhikode Ends in Police Lathi Charge Over Instagram Page Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386721/kalachi-students-clash-instagram-dispute-lathi-charge"
published_at: "2026-10-12T14:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acca5e2cfb34_kalachi-students-clash-instagram-dispute-lathi-charge.jpg"
keywords: ["StudentClash", "KozhikodeNews", "PoliceLathiCharge", "InstagramDispute", "CollegeConflict", "LathiCharge", "KeralaPolice"]
---

# കോഴിക്കോട് കല്ലാച്ചിയിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല് ; ഇൻസ്റ്റഗ്രാം പേജ് തർക്കം കലാശിച്ചത് പൊലീസിന്റെ ലാത്തിച്ചാർജിൽ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട്** **നാദാപുരം കല്ലാച്ചിയിൽ ഇൻസ്റ്റാഗ്രാം പേജിനെ ചൊല്ലി സീനിയർ - ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. കല്ലാച്ചി എം.ഇ.ടി ആർട്സ് ആൻഡ് സയൻസ് കോളജിലെ സീനിയർ - ജൂനിയർ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട്** **നാദാപുരം കല്ലാച്ചിയിൽ ഇൻസ്റ്റാഗ്രാം പേജിനെ ചൊല്ലി സീനിയർ - ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. കല്ലാച്ചി എം.ഇ.ടി ആർട്സ് ആൻഡ് സയൻസ് കോളജിലെ സീനിയർ - ജൂനിയർ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്.

ആക്രമണത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. നാദാപുരം പൊലീസ് സ്ഥലത്തെത്തിയാണ് വിദ്യാർത്ഥികളെ പിരിച്ച് വിട്ടത്. വിദ്യാർത്ഥികൾ തമ്മിലടിക്കുന്നതിന്റെയും റോഡിലിട്ട് മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു.

സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥികളെ ഒരു കൂട്ടം വിദ്യാർത്ഥികൾ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

സ്കൂട്ടറിൽ നിന്ന് താഴ വീണ വിദ്യാർത്ഥികളെ തലയ്ക്കും ശരീരഭാഗങ്ങളിലും ചവിട്ടുകയും ഹെൽമറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കോളജ് ക്യാമ്പസിന് പുറത്തെ റോഡിൽ വെച്ചാണ് പരസ്യമായ ആക്രമണം നടന്നത്.

**English Summary:**

A violent clash broke out between senior and junior students of Kallachi MET College in Kozhikode district over an Instagram page dispute. The confrontation escalated across multiple locations, including the college premises, Thooneri Pattani, and the vicinity of the Nadapuram Government Hospital. A large police contingent rushed to the scene and used a lathi charge to disperse the fighting students. Several students sustained injuries and are currently undergoing treatment at the Nadapuram Government Hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386721/kalachi-students-clash-instagram-dispute-lathi-charge)