---
title: "ചരിത്രത്തിൽ ആദ്യം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ"
english_title: "Kerala Passes Historic Resolution Against Gyanesh Kumar Amid Assembly Clash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386714/kerala-passes-resolution-against-gyanesh-kumar"
published_at: "2026-10-12T14:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc9cda12a71_kerala-passes-resolution-against-gyanesh-kumar.jpg"
keywords: ["KeralaAssembly", "GyaneshKumar", "ElectionCommission", "OppositionWalkout", "PoliticalClash"]
---

# ചരിത്രത്തിൽ ആദ്യം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

> **Lead Summary:** **തിരുവനന്തപുരം: **മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയിൽ നിർണായക പ്രമേയം പാസാക്കി. ഇതോടെ ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. രാജ്യത്ത് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ബില്ലിന്മേൽ ബിജെപി എംഎൽഎമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

**തിരുവനന്തപുരം: **മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയിൽ നിർണായക പ്രമേയം പാസാക്കി. ഇതോടെ ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. രാജ്യത്ത് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ബില്ലിന്മേൽ ബിജെപി എംഎൽഎമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അതേസമയം, രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ ചേർന്ന പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ സഭയ്ക്കുള്ളിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ശക്തമായ വാക്പോരാണ് അരങ്ങേറിയത്. തലസ്ഥാനത്തെ എസ്.എഫ്.ഐ - യൂത്ത് കോൺഗ്രസ് സംഘർഷവും തുടർന്നുണ്ടായ പൊലീസ് നടപടിയും സഭയെ പ്രക്ഷുബ്ധമാക്കി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിച്ച വി. ജോയ് എം.എൽ.എയും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങളും വെല്ലുവിളികളും ഉണ്ടായി.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ നൈറ്റ് മാർച്ചിനിടെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിനകത്തുനിന്നും കൂക്കിവിളിയും കല്ലേറും ബിയർകുപ്പി എറിയലും ഉണ്ടായെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞു. എന്നാൽ സർക്കാരും പൊലീസും ചേർന്ന് സർവ്വകലാശാല ഹോസ്റ്റലിനെ യുദ്ധക്കളമാക്കിയെന്നും വിദ്യാർത്ഥികളെ പൊലീസ് മൃഗീയമായി മർദ്ദിക്കുകയായിരുന്നുവെന്നും വി. ജോയ് തിരിച്ചടിച്ചു. പൊലീസ് മർദ്ദനത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റത് ചൂണ്ടിക്കാണിച്ച വി. ജോയ്, വിദ്യാർത്ഥികളെ അടിച്ചൊടിച്ച ഒരു പൊട്ടിയ ലാത്തി സഭയിൽ ഉയർത്തിക്കാട്ടിയത് വലിയ ബഹളത്തിന് കാരണമായി. ലാത്തി മോഷ്ടിച്ചതാണെന്ന് ഭരണപക്ഷം ആരോപിച്ചു.

തുടർന്ന് ഹോസ്റ്റലിൽ താമസിക്കുന്നവരിൽ ഭൂരിപക്ഷവും വിദ്യാർത്ഥികളല്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇത് പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസുകാരനെതിരെ ഭീഷണി മുഴക്കിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും, താൻ പറഞ്ഞത് തെളിയിച്ചാൽ എം.എൽ.എ സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്നും വി. ജോയ് വെല്ലുവിളിച്ചു. ഒടുവിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

**English Summary:**

The Kerala Legislative Assembly created history by passing a resolution against Chief Election Commissioner Gyanesh Kumar, making it the first state in the country to do so. The resolution, moved by Chief Minister V.D. Satheesan, received opposition support amidst strong protests from BJP MLAs. Meanwhile, the second session of the 16th Assembly witnessed fierce verbal duals and heated exchanges between the ruling and opposition benches over the recent SFI-Youth Congress clashes in Thiruvananthapuram and subsequent police action. Opposition staged a walkout after the adjournment motion was denied.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386714/kerala-passes-resolution-against-gyanesh-kumar)