---
title: "ട്രെൻഡായി സ്‌കിനിമലിസവും നാച്ചുറൽ ഗ്ലോയും; ഹെവി മേക്കപ്പ് റൂട്ടീനോട് ബൈ പറയാം"
english_title: "Skinimalism and Natural Glow Trend as Heavy Makeup Fades"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386710/skinimalism-natural-glow-heavy-makeup"
published_at: "2026-10-12T13:53:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc99ab3947d_Natural_Glow_at_the_Vanity_77.jpg"
keywords: ["Skinimalism", "NaturalGlow", "GlassSkin", "BeautyTrend", "MakeupTips"]
---

# ട്രെൻഡായി സ്‌കിനിമലിസവും നാച്ചുറൽ ഗ്ലോയും; ഹെവി മേക്കപ്പ് റൂട്ടീനോട് ബൈ പറയാം

> **Lead Summary:** (**https://truevisionnews.com/**) കട്ടിയുള്ള ഫൗണ്ടേഷനുകൾ ഉപയോഗിച്ച് സൗന്ദര്യം വർധിപ്പിക്കുന്ന പഴയ രീതികളിൽ നിന്ന് മാറി, ചർമ്മത്തിന്റെ സ്വാഭാവിക ഭംഗിയെ എടുത്തുകാട്ടുന്ന പുതിയ മേക്കപ്പ് രീതികളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സൗന്ദര്യലോകത്ത് തരംഗമാകുന്ന ഈ ട്രെൻഡാണ് 'സ്‌കിനിമലിസം' .**

## Article Content

(**https://truevisionnews.com/**) കട്ടിയുള്ള ഫൗണ്ടേഷനുകൾ ഉപയോഗിച്ച് സൗന്ദര്യം വർധിപ്പിക്കുന്ന പഴയ രീതികളിൽ നിന്ന് മാറി, ചർമ്മത്തിന്റെ സ്വാഭാവിക ഭംഗിയെ എടുത്തുകാട്ടുന്ന പുതിയ മേക്കപ്പ് രീതികളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സൗന്ദര്യലോകത്ത് തരംഗമാകുന്ന ഈ ട്രെൻഡാണ് 'സ്‌കിനിമലിസം' .**

ഗ്ലാസ് സ്‌കിൻ' എന്ന മാജിക്; യഥാർഥ ഗ്ലാസ് സ്‌കിൻ എങ്ങനെ സ്വന്തമാക്കാം?****
സ്‌കിനിമലിസത്തിനൊപ്പം ശ്രദ്ധനേടുന്ന മറ്റൊരു ട്രെൻഡാണ് 'ഗ്ലാസ് സ്‌കിൻ' (Glass Skin). കണ്ണാടിപോലെ മിനുസവും സ്വാഭാവിക തിളക്കവുമുള്ള ചർമ്മം എന്ന ആശയമാണ് ഇതിന് പിന്നിൽ. എന്നാൽ തിളങ്ങുന്ന മേക്കപ്പ് മാത്രം ഉപയോഗിച്ചതുകൊണ്ട് യഥാർഥ ഗ്ലാസ് സ്‌കിൻ ലഭിക്കണമെന്നില്ല. ചർമ്മത്തിന്റെ ആരോഗ്യവും ജലാംശവും നിലനിർത്തുന്ന സ്കിൻകെയർ രീതികൾക്കാണ് ഇവിടെ കൂടുതൽ പ്രാധാന്യം.

ചർമ്മത്തിന് അനുയോജ്യമായ മൃദുവായ ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക, മോയ്സ്ചറൈസർ ഉപയോഗിച്ച് ഈർപ്പം നിലനിർത്തുക, സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കാൻ ദിവസവും സൺസ്‌ക്രീൻ പുരട്ടുക എന്നിവയാണ് അടിസ്ഥാന കാര്യങ്ങൾ. മേക്കപ്പിലൂടെ ഗ്ലാസ് സ്‌കിൻ ലുക്ക് ലഭിക്കാൻ ഹൈഡ്രേറ്റിങ് പ്രൈമർ, ലൈറ്റ് വെയ്റ്റ് ഫൗണ്ടേഷൻ അല്ലെങ്കിൽ സ്കിൻ ടിന്റ്, ക്രീം ബ്ലഷ്, നേരിയ ഹൈലൈറ്റർ എന്നിവ ഉപയോഗിക്കാം. 

എന്നാൽ എല്ലാവരുടെയും ചർമ്മത്തിൽ ഒരേ രീതിയിലുള്ള തിളക്കം ഉണ്ടാകണമെന്നില്ല. ചർമ്മത്തിന്റെ സ്വാഭാവിക ഘടനയും സുഷിരങ്ങളും സാധാരണമായതിനാൽ പൂർണമായും കണ്ണാടിപോലുള്ള ചർമ്മം പ്രതീക്ഷിക്കേണ്ടതില്ല.

പുതിയ തലമുറയുടെ സൗന്ദര്യ സങ്കൽപ്പങ്ങൾ**

മുഖത്തെ ചെറിയ പാടുകളും ചർമ്മത്തിന്റെ സ്വാഭാവിക ഘടനയും പൂർണമായി മറയ്ക്കണമെന്ന പഴയ സൗന്ദര്യ സങ്കൽപ്പങ്ങളിൽ നിന്ന് മാറുകയാണ് പുതിയ തലമുറ.സ്വന്തം ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്തുന്ന മേക്കപ്പ് രീതികളാണ് പുതിയ തലമുറയ്ക്കിടയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്.**
കട്ടിയുള്ള മേക്കപ്പിനേക്കാൾ ലൈറ്റ് വെയ്റ്റും, ചർമ്മത്തിന് സുഖകരവുമായ ഉൽപ്പന്നങ്ങളോടാണ് ഇവർക്ക് താൽപ്പര്യം.മുഖത്തിന് നേരിയ നിറം നൽകുന്ന ലിപ് ടിന്റുകൾ, ക്രീം ബ്ലഷുകൾ, സ്കിൻ ടിന്റുകൾ എന്നിവയും ഈ ട്രെൻഡിന്റെ ഭാഗമാണ്. 

മേക്കപ്പിലൂടെ മുഖത്തിന്റെ രൂപം പൂർണമായി മാറ്റുന്നതിനേക്കാൾ സ്വന്തം സൗന്ദര്യത്തെ എടുത്തുകാട്ടുന്ന രീതികൾക്കാണ് ഇപ്പോൾ പ്രാധാന്യം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ബ്യൂട്ടി ട്രെൻഡുകളും ഈ മാറ്റത്തെ സ്വാധീനിക്കുന്നുണ്ട്.

മേക്കപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ**

നാച്ചുറൽ ഗ്ലോ സ്വന്തമാക്കാൻ വിലകൂടിയ ഉൽപ്പന്നങ്ങൾ ധാരാളമായി വാങ്ങേണ്ട ആവശ്യമില്ല. സ്വന്തം ചർമ്മത്തിന്റെ സ്വഭാവത്തിന് അനുയോജ്യമായവ തിരഞ്ഞെടുക്കുന്നതാണ് പ്രധാനം.

 വരണ്ട ചർമ്മമുള്ളവർ മോയ്സ്ചറൈസിങ് ഗുണമുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, എണ്ണമയമുള്ളതും മുഖക്കുരുവിന് സാധ്യതയുള്ളതുമായ ചർമ്മമുള്ളവർ സുഷിരങ്ങൾ അടയാത്ത നോൺ-കോമഡോജെനിക് (Non-comedogenic) ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകണം.

മേക്കപ്പിന് മുൻപ് മുഖം വൃത്തിയാക്കി മോയ്സ്ചറൈസറും കുറഞ്ഞത് എസ്പിഎഫ് 30 ഉള്ള സൺസ്‌ക്രീനും പുരട്ടണം. മേക്കപ്പ് ചെയ്ത ശേഷം രാത്രി ഉറങ്ങുന്നതിന് മുൻപ് അത് നീക്കം ചെയ്യാനും ശ്രദ്ധിക്കണം. 

സോഷ്യൽ മീഡിയയിൽ കാണുന്ന ഉൽപ്പന്നങ്ങൾ സ്വന്തം ചർമ്മത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കാതെ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അമിതമായി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ചിലരിൽ ചർമ്മത്തിന് അസ്വസ്ഥതയുണ്ടാക്കാം.മുഖത്തെ എല്ലാ പാടുകളും മറയ്ക്കുന്നതിലല്ല, സ്വന്തം ചർമ്മത്തിന്റെ സ്വാഭാവിക ഭംഗിയെ ആത്മവിശ്വാസത്തോടെ തുറന്നുകാട്ടുന്നതിലാണ് സ്‌കിനിമലിസത്തിന്റെ സൗന്ദര്യം.

Skinimalism and glass skin are emerging as major beauty trends, replacing heavy makeup with lighter, skin-friendly routines. The article highlights simple skincare and makeup choices that enhance natural texture and glow without masking the skin completely.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386710/skinimalism-natural-glow-heavy-makeup)