---
title: "യുകെ വൈൽഡ്‌ലൈഫ് പാർക്കിൽ ദാരുണാന്ത്യം; സുരക്ഷാ വേലി ചാടകടന്ന് കടുവയുടെ കൂട്ടിലിറങ്ങിയ യുവാവ് കടിയേറ്റ് മരിച്ചു"
english_title: "Young Man Dies After Tiger Attack at UK Wildlife Park"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386700/uk-wildlife-park-tiger-attack-death"
published_at: "2026-10-12T13:18:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc913195747_uk-wildlife-park-tiger-attack-death.jpg"
keywords: ["TigerAttack", "UKNews", "WildlifePark", "YorkshirePark", "AmurTiger"]
---

# യുകെ വൈൽഡ്‌ലൈഫ് പാർക്കിൽ ദാരുണാന്ത്യം; സുരക്ഷാ വേലി ചാടകടന്ന് കടുവയുടെ കൂട്ടിലിറങ്ങിയ യുവാവ് കടിയേറ്റ് മരിച്ചു

> **Lead Summary:** **ലണ്ടൻ: **യുകെയിലെ യോർക്ക്‌ഷെയർ വൈൽഡ്‌ലൈഫ് പാർക്കിൽ യുവാവിന് ദാരുണാന്ത്യം. സന്ദർശകർക്കായി സജ്ജമാക്കിയ സുരക്ഷാ വേലികൾ മറികടന്ന് കൂട്ടിലേക്ക് ചാടിയിറങ്ങിയ യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1:35-ഓടെയാണ് ലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്.

## Article Content

**ലണ്ടൻ: **യുകെയിലെ യോർക്ക്‌ഷെയർ വൈൽഡ്‌ലൈഫ് പാർക്കിൽ യുവാവിന് ദാരുണാന്ത്യം. സന്ദർശകർക്കായി സജ്ജമാക്കിയ സുരക്ഷാ വേലികൾ മറികടന്ന് കൂട്ടിലേക്ക് ചാടിയിറങ്ങിയ യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1:35-ഓടെയാണ് ലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആളുകൾ നൽകിയ വിവരമനുസരിച്ച്, എയർപോഡ്സ് ധരിച്ച് സംഗീതം ആസ്വദിച്ചുകൊണ്ട് ഡാൻസ് കളിച്ചാണ് യുവാവ് കടുവയുടെ സങ്കേതത്തിലേക്ക് കടന്നത്. തുടർന്ന് കടുവയ്ക്ക് നേരെ വിരൽ ചൂണ്ടുകയും കൂറ്റൻ കടുവയുടെ മുന്നിൽ ശാന്തനായി ഇരിക്കുകയും ചെയ്തു. എന്നാൽ നിമിഷങ്ങൾക്കകം 'അൽത്തായ്' എന്ന അപൂർവ ഇനത്തിൽപ്പെട്ട അമുർ കടുവ  ഇയാളെ ആക്രമിക്കുകയായിരുന്നു.

ഈ ദാരുണ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ പരിഭ്രാന്തിയാണ് ജനങ്ങൾക്കിടയിലുണ്ടായത്. സൗത്ത് യോർക്ക്‌ഷെയർ പൊലീസും എയർ ആംബുലൻസ് അടക്കമുള്ള അടിയന്തര രക്ഷാസേനകളും ഉടനടി സ്ഥലത്തെത്തിയെങ്കിലും, ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു.

സംഭവത്തിനുശേഷം കടുവയെ കൊന്നുകളയണമെന്ന ആവശ്യം ചിലർ ഉയർത്തിയെങ്കിലും, അൾട്ടായ് എന്ന അമുർ കടുവയെ ദയാവധം ചെയ്യില്ലെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി. കടുവ സുരക്ഷിതമാണെന്നും ഈ സംഭവത്തിന്റെ പേരിൽ അതിനെ കൊല്ലില്ലെന്നും യോർക്ക്ഷെയർ വൈൽഡ്‌ലൈഫ് പാർക്ക് ഔദ്യോഗികമായി അറിയിച്ചു.

സംഭവത്തിന് മുമ്പ് യുവാവ് കടുവയെ നോക്കി ആംഗ്യങ്ങൾ കാണിക്കുന്നതും ഇയർപോഡ്സ് ധരിച്ച് നൃത്തം ചെയ്യുന്നതും കണ്ടതായി ദൃക്‌സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും, ഇയാൾ എന്തിനാണ് ഇത്തരത്തിൽ കടുവക്കൂട്ടിനുള്ളിൽ കടന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

A young man died after entering a tiger enclosure at Yorkshire Wildlife Park in the UK and being attacked by an Amur tiger. Witnesses said he crossed safety barriers, danced near the enclosure and ignored the danger before the fatal incident. The park said the tiger will not be euthanized and is safe.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386700/uk-wildlife-park-tiger-attack-death)