---
title: "വധുവിന്റെ ചതി....! വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭർത്തൃവീട്ടുകാർക്ക് ഭക്ഷണത്തിൽ വിഷം നൽകി യുവതി മുങ്ങി; പിന്നിൽ വിവാഹത്തട്ടിപ്പ് സംഘമെന്ന് സംശയം"
english_title: "Bride Poisons In-Laws on Second Day After Wedding, Flees; Marriage Scam Suspected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386698/bride-poisons-in-laws-marriage-scam"
published_at: "2026-10-12T13:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc8f685e288_bride-poisons-in-laws-marriage-scam.jpg"
keywords: ["MarriageScam", "BrideFlees", "MaharashtraNews", "PoliceInvestigation", "FraudCase"]
---

# വധുവിന്റെ ചതി....! വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭർത്തൃവീട്ടുകാർക്ക് ഭക്ഷണത്തിൽ വിഷം നൽകി യുവതി മുങ്ങി; പിന്നിൽ വിവാഹത്തട്ടിപ്പ് സംഘമെന്ന് സംശയം

> **Lead Summary:** **നാസിക്: വി**വാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭർത്തൃവീട്ടുകാർക്ക് ആഹാരത്തിൽ വിഷം കലർത്തി നൽകി യുവതി പെൺസുഹൃത്തിനൊപ്പം വീടുവിട്ടുപോയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ ജാൽഗാവ് ജില്ലയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ഏജന്റ് മുഖാന്തരം ജാർഖണ്ഡിൽ നിന്നും പണം നൽകി കൊണ്ടുവന്ന സുമൻ സഹാനി എന്ന യുവതിയെയാണ് വാൽമിക് പാട്ടീൽ വിവാഹം ചെയ്തത്. വധുവിനെ കണ്ടെത്താൻ ഏജന്റിന് യുവാവിന്റെ കുടുംബം രണ്ടര ലക്ഷം രൂപയാണ് നൽകിയിരുന്നത്. വിവാഹത്തിൽ പങ്കെടുക്കാനായി സുമനൊപ്പം ആർതി പട്ടേൽ എന്ന യുവതിയും വാൽമികിന്റെ വീട്ടിൽ എത്തിയിരുന്നു.

## Article Content

**നാസിക്: വി**വാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭർത്തൃവീട്ടുകാർക്ക് ആഹാരത്തിൽ വിഷം കലർത്തി നൽകി യുവതി പെൺസുഹൃത്തിനൊപ്പം വീടുവിട്ടുപോയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ ജാൽഗാവ് ജില്ലയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ഏജന്റ് മുഖാന്തരം ജാർഖണ്ഡിൽ നിന്നും പണം നൽകി കൊണ്ടുവന്ന സുമൻ സഹാനി എന്ന യുവതിയെയാണ് വാൽമിക് പാട്ടീൽ വിവാഹം ചെയ്തത്. വധുവിനെ കണ്ടെത്താൻ ഏജന്റിന് യുവാവിന്റെ കുടുംബം രണ്ടര ലക്ഷം രൂപയാണ് നൽകിയിരുന്നത്. വിവാഹത്തിൽ പങ്കെടുക്കാനായി സുമനൊപ്പം ആർതി പട്ടേൽ എന്ന യുവതിയും വാൽമികിന്റെ വീട്ടിൽ എത്തിയിരുന്നു.

പൊലീസ് നൽകുന്ന വിവരപ്രകാരം ഒക്ടോബർ 7-നാണ് വാൽമിക്, സുമനെ വിവാഹം ചെയ്തത്. വിവാഹത്തിന്റെ പിറ്റേദിവസം ആചാരപ്രകാരം നവദമ്പതികൾ ഗ്രാമത്തിലെ ക്ഷേത്രത്തിൽ സന്ദർശനവും നടത്തിയിരുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് ഒക്ടോബർ 9-നാണ് സുമൻ സുഹൃത്തായ ആർതിക്കൊപ്പം ചേർന്ന് ഭർത്താവിന്റെ വീട്ടുകാരെ അപായപ്പെടുത്താൻ ഭക്ഷണത്തിൽ വിഷം ചേർത്തത്. അത്താഴത്തിൽ വിഷം ചേർത്തെങ്കിലും കുടുംബത്തിലെ കുറച്ചുപേർ മാത്രമേ ഭക്ഷണം കഴിച്ചുള്ളു. വാൽമികും അദ്ദേഹത്തിന്റെ പിതാവും മാതാവുമാണ് ഭക്ഷണം കഴിച്ചത്. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഇവർക്ക് വയറിൽ അസ്വസ്ഥത തോന്നിയെങ്കിലും മാറുമെന്ന് കരുതി ഉറങ്ങാൻ കിടന്നു.

അതേസമയം കുറച്ചുമാത്രം ഭക്ഷണം കഴിച്ച വാൽമികിന്റെ മൂത്തസഹോദരനു വീടിനു പുറത്തുവച്ചാണ് അസ്വസ്ഥതയുണ്ടായത്. തുടർന്ന് ഇയാളെ സുഹൃത്തുക്കൾ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. ഭക്ഷണം കഴിച്ചവർക്ക് അസ്വസ്ഥത കൂടിവന്നതോടെ പുലർച്ചെ നാല് മണിയോടെ വീട്ടുകാർ ആശുപത്രിയിൽ പോകാൻ തീരുമാനിച്ചു. എന്നാൽ ഈ സമയം സുമനും ആര്‍തിയും കൂടി വാഹനം വിളിച്ച് ഗ്രാമം വിട്ട് പോവുകയായിരുന്നു. കുടുംബത്തിന്റെ പരാതി ലഭിച്ച പരോള പൊലീസ് നടത്തിയ അന്വേഷണത്തിൽ ധുലെ ജില്ലയിലെ നിംഗുൾ ഗ്രാമത്തിൽ വച്ച് യുവതികളെ പിടികൂടി.

**വിവാഹത്തട്ടിപ്പ് സംഘമെന്ന് സംശയം**

വാൽമികും കുടുംബവും ഒരു വലിയ വിവാഹത്തട്ടിപ്പ് സംഘത്തിന്റെ ഇരയായിട്ടാണ് പോലീസ് സംശയിക്കുന്നത്. സുമനെ ഗ്രാമത്തിൽ എത്തിച്ച ഏജന്റിനും ഇതിൽ നേരിട്ട് പങ്കുള്ളതായി പോലീസ് കരുതുന്നു. ഗ്രാമത്തിൽ സാമ്പത്തികമായി ഉന്നത നിലയിലുള്ള കുടുംബമാണ് തട്ടിപ്പിനിരയായ വാൽമീകിന്റേത്. അതേസമയം, യുവാവിന് വിദ്യാഭ്യാസ കുറവുള്ളതിനാൽ തദ്ദേശീയമായി അനുയോജ്യമായ ആലോചനകൾ ലഭിക്കാതെ വന്നതോടെയാണ് കുടുംബം ഇത്തരമൊരു വിവാഹ തട്ടിപ്പിൽ അകപ്പെടാൻ കാര്യമെന്നാണ് പ്രാഥമിക നിഗമനം.

**English Summary:**

In a shocking case from Maharashtra’s Jalgaon district, a newly married woman allegedly poisoned her husband’s family on the second day after the wedding and fled with a friend. Police suspect the family was targeted by an organized marriage scam involving an agent who arranged the bride from Jharkhand.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386698/bride-poisons-in-laws-marriage-scam)