---
title: "വിറങ്ങലിച്ച് നാട്...! പാലക്കാട് സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് 12 കാരിക്ക് ദാരുണാന്ത്യം"
english_title: "Bus-Scooter Collision in Palakkad Claims 12-Year-Old Girl's Life"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386693/palakkad-bus-scooter-collision-"
published_at: "2026-10-12T12:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc8b128cfb6_palakkad-bus-scooter-collision-.jpg"
keywords: ["PalakkadNews", "RoadAccident", "BusCollision", "ScooterCrash", "KeralaNews"]
---

# വിറങ്ങലിച്ച് നാട്...! പാലക്കാട് സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് 12 കാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **പാലക്കാട്: **പാലക്കാട് ലക്കിടിയിൽ സ്വകാര്യബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് 12 കാരിക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ ഉണ്ടായിരുന്ന ഫിയാ ഫാത്തിമയാണ് മരിച്ചത്. ഒരേ സ്കൂട്ടറിൽ അഞ്ച് പേരാണ് യാത്ര ചെയ്തിരുന്നത്. ഫിയാ ഫാത്തിമയുടെ പിതാവ് ആസിഫ് , മാതാവ് സുമയ്യ , രണ്ട് സഹോദരങ്ങൾ എന്നിവരുൾപ്പെടെയാണ് ഒരു സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നത്.

## Article Content

**പാലക്കാട്: **പാലക്കാട് ലക്കിടിയിൽ സ്വകാര്യബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് 12 കാരിക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ ഉണ്ടായിരുന്ന ഫിയാ ഫാത്തിമയാണ് മരിച്ചത്. ഒരേ സ്കൂട്ടറിൽ അഞ്ച് പേരാണ് യാത്ര ചെയ്തിരുന്നത്. ഫിയാ ഫാത്തിമയുടെ പിതാവ് ആസിഫ് , മാതാവ് സുമയ്യ , രണ്ട് സഹോദരങ്ങൾ എന്നിവരുൾപ്പെടെയാണ് ഒരു സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തുനിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്, അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിന് പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാർ തെറിച്ചുവീഴുകയും, 12 കാരിയായ ഫിയാ ഫാത്തിമ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ മറ്റ് കുടുംബാംഗങ്ങളെ ഉടൻ തന്നെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

A private bus collided with a scooter in Lakkiyadi, Palakkad, killing 12-year-old Fia Fathima on the spot. Five family members were on the scooter, and the injured were taken to a private hospital in Kanniampuram.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386693/palakkad-bus-scooter-collision-)