---
title: "ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ...! കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തെറ്റായ അനൗൺസ്മെന്റ്; ട്രെയിൻ പിടിക്കാൻ പാളം മുറിച്ചുകടന്ന് യാത്രക്കാർ"
english_title: "Wrong Platform Announcement at Kozhikode Station Triggers Track Crossing Panic"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386690/kozhikode-station-wrong-announcement"
published_at: "2026-10-12T12:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc8636bcc41_kozhikode-station-wrong-announcement.jpg"
keywords: ["KozhikodeStation", "RailwaySafety", "TrainAnnouncement", "PassengerSafety", "IndianRailways"]
---

# ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ...! കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തെറ്റായ അനൗൺസ്മെന്റ്; ട്രെയിൻ പിടിക്കാൻ പാളം മുറിച്ചുകടന്ന് യാത്രക്കാർ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തുന്ന പ്ലാറ്റ്ഫോം നമ്പർ തെറ്റായി അനൗൺസ് ചെയ്തത് യാത്രക്കാരെ കടുത്ത ആശയക്കുഴപ്പത്തിലാക്കി. പ്ലാറ്റ്ഫോം മാറി അനൗൺസ് ചെയ്തതിലുണ്ടായ പിഴവിനെ തുടർന്ന് ട്രെയിൻ പിടിക്കാൻ തിടുക്കം കൂട്ടിയ യാത്രക്കാർ ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് മൂന്നാം പ്ലാറ്റ്ഫോമിലേക്കും തിരിച്ചും പാളം മുറിച്ചുകടന്നത് വലിയ സുരക്ഷാ വീഴ്ചയ്ക്കും ആശങ്കയ്ക്കും ഇടയാക്കി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തുന്ന പ്ലാറ്റ്ഫോം നമ്പർ തെറ്റായി അനൗൺസ് ചെയ്തത് യാത്രക്കാരെ കടുത്ത ആശയക്കുഴപ്പത്തിലാക്കി. പ്ലാറ്റ്ഫോം മാറി അനൗൺസ് ചെയ്തതിലുണ്ടായ പിഴവിനെ തുടർന്ന് ട്രെയിൻ പിടിക്കാൻ തിടുക്കം കൂട്ടിയ യാത്രക്കാർ ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് മൂന്നാം പ്ലാറ്റ്ഫോമിലേക്കും തിരിച്ചും പാളം മുറിച്ചുകടന്നത് വലിയ സുരക്ഷാ വീഴ്ചയ്ക്കും ആശങ്കയ്ക്കും ഇടയാക്കി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നതിന് തൊട്ടുമുൻപായിരുന്നു അധികൃതരുടെ ഭാഗത്തുനിന്ന് തെറ്റായ അനൗൺസ്മെന്റ് ഉണ്ടായത്. ഏത് പ്ലാറ്റ്‌ഫോമിലാണ് ട്രെയിൻ എത്തുന്നതെന്ന കാര്യത്തിൽ കൃത്യമായ വിവരം ലഭിക്കാതെ വന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി. ട്രെയിൻ നഷ്ടപ്പെടുമെന്ന ഭയത്തിൽ പലരും സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും ലംഘിച്ച് പാളം മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു.

ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് വന്നുകൊണ്ടിരിക്കെ യാത്രക്കാർ പാളം മുറിച്ചുകടന്നത് കനത്ത അപകടസാധ്യതയാണ് സൃഷ്ടിച്ചത്. റെയിൽവേ സ്റ്റേഷനുകളിലെ ഇത്തരം വീഴ്ചകൾ വലിയ ദുരന്തങ്ങൾക്ക് കാരണമാകാറുണ്ട് എന്നതിനാൽ സംഭവത്തിൽ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പിഴവുകൾക്കെതിരെ കർശന നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

**English Summary:**

A wrong platform announcement at Kozhikode railway station caused confusion among passengers and led some to dangerously cross the tracks to catch their train. The incident has sparked concern over station safety and the need for stricter announcement protocols.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386690/kozhikode-station-wrong-announcement)