---
title: "അടൂരിൽ കോൺഗ്രസിൽ ഇല്ലാത്ത ആളാണ് പാർട്ടി നിയന്ത്രിക്കുന്നത്; കടുത്ത വിമർശനവുമായി പിണറായി വിജയൻ"
english_title: "Pinarayi Vijayan Slams Congress and Police Over Adoor Violence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386680/pinarayi-vijayan-slams-congress-police-adoor-violence"
published_at: "2026-10-12T11:40:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc7ac05dce6_pinarayi-vijayan-slams-congress-police-adoor-violence.jpg"
keywords: ["PinarayiVijayan", "Congress", "PoliceAction", "AdoorViolence", "YouthCongress"]
---

# അടൂരിൽ കോൺഗ്രസിൽ ഇല്ലാത്ത ആളാണ് പാർട്ടി നിയന്ത്രിക്കുന്നത്; കടുത്ത വിമർശനവുമായി പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം: **അടൂരിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ കോൺഗ്രസിനും പൊലീസിനുമെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ. അടൂരിൽ കോൺഗ്രസിൽ പോലുമില്ലാത്ത ഒരു വ്യക്തിയാണ് അവിടെ പാർട്ടിയെ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അയാൾ പൊലീസ് ജീപ്പിൽ കയറിയ സംഭവത്തെ പരാമർശിച്ച അദ്ദേഹം, എന്നാൽ പ്രാദേശിക മന്ത്രിക്ക് അയാൾ വളരെ ബഹുമാന്യനായിരിക്കുമെന്നും പരിഹസിച്ചു.

## Article Content

**തിരുവനന്തപുരം: **അടൂരിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ കോൺഗ്രസിനും പൊലീസിനുമെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ. അടൂരിൽ കോൺഗ്രസിൽ പോലുമില്ലാത്ത ഒരു വ്യക്തിയാണ് അവിടെ പാർട്ടിയെ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അയാൾ പൊലീസ് ജീപ്പിൽ കയറിയ സംഭവത്തെ പരാമർശിച്ച അദ്ദേഹം, എന്നാൽ പ്രാദേശിക മന്ത്രിക്ക് അയാൾ വളരെ ബഹുമാന്യനായിരിക്കുമെന്നും പരിഹസിച്ചു.

അടൂരിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എസ്.എഫ്.ഐ പ്രവർത്തകരെ കയറി ആക്രമിച്ച സംഭവത്തിൽ പൊലീസിന്റെ നിലപാടിനെയും അദ്ദേഹം അതിരൂക്ഷമായി കുറ്റപ്പെടുത്തി. ആശുപത്രിയിൽ കയറി ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, പരിക്കേറ്റ് കിടന്ന എസ്.എഫ്.ഐക്കാർക്ക് നേരെയാണ് പൊലീസ് കേസെടുത്തതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. പൊലീസിന്റെ ഇത്തരം ഏകപക്ഷീയമായ നടപടികൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അടൂരിൽ എസ്.എഫ്.ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കടുത്ത സംഘർഷത്തിൽ പ്രതികൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിച്ചു. എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി ഏഴംകുളത്ത് തുടങ്ങി അടൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്ന സംഘർഷത്തിൽ അടൂർ പോലീസ് ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Pinarayi Vijayan strongly criticized the Congress and police over the political unrest in Adoor, alleging that someone not even in the Congress is controlling the party there. He also condemned the police for allegedly booking injured SFI workers instead of those who attacked them in the hospital. Meanwhile, police have registered three cases in connection with clashes between SFI and Youth Congress workers, naming former Youth Congress state president Rahul Mankootathil as the first accused.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386680/pinarayi-vijayan-slams-congress-police-adoor-violence)