---
title: "പെറ്റമ്മയുടെ ജീവനെടുത്ത് ലഹരി! ദുർമന്ത്രവാദം ആരോപിച്ച് അമ്മയുടെ ശരീരത്തിൽ ഡീസലൊഴിച്ച് തീക്കൊളുത്തി കൊന്നു; 21-കാരൻ പിടിയിൽ"
english_title: "Son Arrested for Burning Mother Alive Over Witchcraft Allegation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386677/son-burns-mother-witchcraft-allegation"
published_at: "2026-10-12T11:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc7818d4f3e_son-burns-mother-witchcraft-allegation.jpg"
keywords: ["TelanganaCrime", "WitchcraftAllegation", "MedakDistrict", "DomesticViolence", "PoliceArrest"]
---

# പെറ്റമ്മയുടെ ജീവനെടുത്ത് ലഹരി! ദുർമന്ത്രവാദം ആരോപിച്ച് അമ്മയുടെ ശരീരത്തിൽ ഡീസലൊഴിച്ച് തീക്കൊളുത്തി കൊന്നു; 21-കാരൻ പിടിയിൽ

> **Lead Summary:** **ഹൈദരാബാദ്: **ദുർമന്ത്രവാദം ആരോപിച്ചും ഗ്രാമത്തിലുണ്ടായ മരണങ്ങൾക്ക് കാരണക്കാരിയെന്ന് പറഞ്ഞും 40-കാരിയായ അമ്മയെ 21-കാരനായ മകൻ ജീവനോടെ തീക്കൊളുത്തി കൊലപ്പെടുത്തി. തെലങ്കാനയിലെ മേഡക് ജില്ലയിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യം നടന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ ദുർഗേഷ് എന്ന യുവാവാണ് സ്വന്തം അമ്മയായ സായമ്മയെ ദാരുണമായി കൊലപ്പെടുത്തിയത്.

## Article Content

**ഹൈദരാബാദ്: **ദുർമന്ത്രവാദം ആരോപിച്ചും ഗ്രാമത്തിലുണ്ടായ മരണങ്ങൾക്ക് കാരണക്കാരിയെന്ന് പറഞ്ഞും 40-കാരിയായ അമ്മയെ 21-കാരനായ മകൻ ജീവനോടെ തീക്കൊളുത്തി കൊലപ്പെടുത്തി. തെലങ്കാനയിലെ മേഡക് ജില്ലയിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യം നടന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ ദുർഗേഷ് എന്ന യുവാവാണ് സ്വന്തം അമ്മയായ സായമ്മയെ ദാരുണമായി കൊലപ്പെടുത്തിയത്.

തന്റെ ഓട്ടോറിക്ഷയിൽ നിന്ന് ഡീസലെടുത്ത് അമ്മയുടെ ശരീരത്തിലൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ സായമ്മ സംഭവസ്ഥലത്തുതന്നെ ദാരുണമായി മരണപ്പെട്ടു. അമ്മ ദുർമന്ത്രവാദം നടത്തുന്നുണ്ടെന്നും വർഷങ്ങൾക്ക് മുമ്പ് ഗ്രാമത്തിലുണ്ടായ മരണങ്ങൾക്ക് കാരണം അമ്മയാണെന്നും ആരോപിച്ചായിരുന്നു ക്രൂരമായ ആക്രമണം. ഹൈദരാബാദിൽ ജോലി ചെയ്തുവരികയായിരുന്ന ദുർഗേഷ് പത്ത് ദിവസം മുമ്പാണ് ഗ്രാമത്തിൽ തിരിച്ചെത്തിയത്. ലഹരിക്ക് അടിമയായ ഇയാൾ കടുത്ത മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജോഗിപേട്ടിലെ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കൊല്ലപ്പെട്ട സായമ്മ ദുർമന്ത്രവാദം നടത്തിയിരുന്നതായി ഗ്രാമവാസികളാരും ആരോപിച്ചിട്ടില്ലെന്നും ഇതിന് യാതൊരു തെളിവുകളുമില്ലെന്നും പോലീസ് വ്യക്തമാക്കയിട്ടുണ്ട്. കൃത്യം നടത്തിയ മകൻ ദുർഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

**English Summary:**

In a shocking case from Medak district in Telangana, a 21-year-old auto-rickshaw driver allegedly burned his 40-year-old mother alive after accusing her of witchcraft and causing deaths in the village. Police said the accused, reportedly under the influence of alcohol, has been arrested and there is no evidence to support the witchcraft claims.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386677/son-burns-mother-witchcraft-allegation)