---
title: "'കേസ് വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിൽ'; സിഎംആർഎൽ എഫ്ഐആറിനെ നിയമപരമായി നേരിടുമെന്ന് എം.വി. ജയരാജൻ"
english_title: "Case Based on False Evidence: M.V. Jayarajan Says CMRL FIR Will Be Challenged Legally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386676/cmrl-fir-mv-jayarajan-legal-challenge-"
published_at: "2026-10-12T11:28:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc779507a60_cmrl-fir-mv-jayarajan-legal-challenge-.jpg"
keywords: ["CMRLCase", "MVJayarajan", "PinarayiVijayan", "EDInvestigation", "KeralaPolitics"]
---

# 'കേസ് വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിൽ'; സിഎംആർഎൽ എഫ്ഐആറിനെ നിയമപരമായി നേരിടുമെന്ന് എം.വി. ജയരാജൻ

> **Lead Summary:** **കൊച്ചി: (https://truevisionnews.com/**) സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് എം.വി. ജയരാജൻ. മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ തന്നെ ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

## Article Content

**കൊച്ചി: (https://truevisionnews.com/**) സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് എം.വി. ജയരാജൻ. മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ തന്നെ ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

ഈ കേസ് വ്യാജ തെളിവുകളുടെയും ഇഡി മേഡ് തെളിവുകളുടെയും അടിസ്ഥാനത്തിലുണ്ടായതാണെന്ന് എം.വി. ജയരാജൻ ആരോപിച്ചു. നാല് പേരുടെ മൊഴി ഇഡി ഭീഷണിയിലൂടെയാണ് സമാഹരിച്ചതെന്ന് അവർ തന്നെ ഇഡി ഡയറക്ടറെയും റീജിയണൽ ഡയറക്ടറെയും സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുള്ളതാണ്. എന്നാൽ ഈ വസ്തുത എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് പറയുന്ന കോടതി പരിശോധിച്ചിട്ടില്ലെന്നും കോടതിയുടെ മുമ്പാകെ എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇഡിയുടെ റിപ്പോർട്ടും ഹർജികളും മാത്രം നോക്കിയാണ് കോടതി ഉത്തരവിറക്കിയതെന്നും ഇതിലൊരു സാമാന്യ നീതി നിഷേധമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയും വി.ഡി. സതീശനും ചേർന്ന് നടത്തുന്ന രാഷ്ട്രീയ വേട്ടയാടലാണ് ഇതിന് പിന്നിലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. റിയാസ് മന്ത്രിയായിരുന്നപ്പോള്‍ അഴിമതി പണം വിദേശത്തേക്ക് കടത്തിയെന്ന കേസില്‍ റിയാസാണ് ഒന്നാം പ്രതി. വീണ രണ്ടാം പ്രതിയാണ്. റിയാസിന്റെ സുഹൃത്തുക്കളും പ്രതിപ്പട്ടികയിലുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടന്‍ രൂപീകരിക്കാനാണ് തീരുമാനം.

CPI(M) leader M.V. Jayarajan said the party will challenge the CMRL FIR both legally and politically, alleging that the case is built on false and fabricated evidence. He claimed the court acted on the ED’s report and petitions without properly examining key facts, and described the move as a political witch-hunt.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386676/cmrl-fir-mv-jayarajan-legal-challenge-)