---
title: "നരാധമന്മാർ കുടുങ്ങി! പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി ക്രൂരപീഡനം; ബസ് കണ്ടക്ടർ അടക്കം രണ്ടുപേർ പിടിയിൽ"
english_title: "Two Arrested for Abducting and Assaulting Minor Girl in Perumbavoor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386673/perumbavoor-minor-girl-abduction-assault-arrest"
published_at: "2026-10-12T11:17:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc74bdb6c89_perumbavoor-minor-girl-abduction-assault-arrest.jpg"
keywords: ["Perumbavoor", "MinorGirl", "SexualAssault", "KeralaPolice", "CrimeNews"]
---

# നരാധമന്മാർ കുടുങ്ങി! പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി ക്രൂരപീഡനം; ബസ് കണ്ടക്ടർ അടക്കം രണ്ടുപേർ പിടിയിൽ

> **Lead Summary:** **പെരുമ്പാവൂർ: (https://truevisionnews.com/**) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. മാമലക്കണ്ടം കൂവപ്പറമ്പിൽ വിഷ്ണു , കുട്ടമ്പുഴ മാമലക്കണ്ടം വിജയൻ എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ബസ് കണ്ടക്ടറായ വിഷ്ണു പെൺകുട്ടിയെ പെരുമ്പാവൂരിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നു.

## Article Content

**പെരുമ്പാവൂർ: (https://truevisionnews.com/**) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. മാമലക്കണ്ടം കൂവപ്പറമ്പിൽ വിഷ്ണു , കുട്ടമ്പുഴ മാമലക്കണ്ടം വിജയൻ എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ബസ് കണ്ടക്ടറായ വിഷ്ണു പെൺകുട്ടിയെ പെരുമ്പാവൂരിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നു.

തുടർന്ന് മാമലക്കണ്ടത്തെ വീട്ടിലെത്തിച്ച് പെൺകുട്ടിയെ തടങ്കലിലാക്കുകയും വിജയൻ ലൈംഗികമായി ആക്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി. പെരുമ്പാവൂർ എസ്.എച്ച്.ഒ എ. അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അർജുൻ, സീനിയർ സി.പി.ഒമാരായ എം.ബി. സുബൈർ, ഷഫീക്ക്, സി.പി.ഒ ഷാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Police in Perumbavoor arrested two men in connection with the abduction and sexual assault of a minor girl. The accused, including a bus conductor, were taken into custody and remanded by the court after the arrest.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386673/perumbavoor-minor-girl-abduction-assault-arrest)