---
title: "വീട്ടിൽ ആരുമില്ലാത്ത സമയം, ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; കാഞ്ഞിരപ്പുഴയിൽ യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ"
english_title: "19-Year-Old Found Dead with Burn Injuries in Kanhirapuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386672/kanhirapuzha-teen-found-dead-burn-injuries"
published_at: "2026-10-12T11:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc7349b4d98_kanhirapuzha-teen-found-dead-burn-injuries.jpg"
keywords: ["Kanhirapuzha", "PalakkadNews", "UnnaturalDeath", "PoliceInvestigation", "BurnInjury"]
---

# വീട്ടിൽ ആരുമില്ലാത്ത സമയം, ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; കാഞ്ഞിരപ്പുഴയിൽ യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ

> **Lead Summary:** **പാലക്കാട്: ** കാഞ്ഞിരപ്പുഴയിൽ 19-കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് രമേഷ് - മല്ലിക ദമ്പതികളുടെ മകൻ അഖിൽ ആണ് ദാരുണമായി മരിച്ചത്. അഖിലിന്റെ മുത്തശ്ശിയുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ഈ സമയത്ത് വീട്ടിൽ മറ്റുമാരുമുണ്ടായിരുന്നില്ല.

## Article Content

**പാലക്കാട്: ** കാഞ്ഞിരപ്പുഴയിൽ 19-കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് രമേഷ് - മല്ലിക ദമ്പതികളുടെ മകൻ അഖിൽ ആണ് ദാരുണമായി മരിച്ചത്. അഖിലിന്റെ മുത്തശ്ശിയുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ഈ സമയത്ത് വീട്ടിൽ മറ്റുമാരുമുണ്ടായിരുന്നില്ല.

രാവിലെ വീട്ടുകാർ അഖിലിനെ ഫോണിൽ വിളിച്ചെങ്കിലും എടുക്കാത്തതിനെ തുടർന്ന് സംശയം തോന്നി വീട്ടിൽ എത്തി നോക്കുകയായിരുന്നു. തുടർന്നാണ് മരിച്ച നിലയിൽ യുവാവിനെ കണ്ടത്. വിവരം ലഭിച്ചയുടൻ പൊലീസും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

**English Summary:**

A 19-year-old named Akhil was found dead with burn injuries at his grandmother’s house in Kanhirapuzha, Palakkad. Police have registered an unnatural death case and launched an investigation after family members discovered him when he did not answer calls.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386672/kanhirapuzha-teen-found-dead-burn-injuries)