---
title: "ഇനി പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ടി വരില്ല! സൂപ്പർ ടേസ്റ്റിൽ ദാ ഒരു ഇൻസ്റ്റന്റ് ഹെൽത്തി മാജിക്"
english_title: "No Time for Breakfast? A Glass of Banana Oats Smoothie Will Do"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386671/banana-oats-smoothie-breakfast-recipe"
published_at: "2026-10-12T10:59:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc72a0aa77c_Banana_Oat_Smoothie_Breakfast_Scene_88.jpg"
keywords: ["BananaSmoothie", "OatsRecipe", "HealthyBreakfast", "QuickRecipe", "NutritionTips"]
---

# ഇനി പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ടി വരില്ല! സൂപ്പർ ടേസ്റ്റിൽ ദാ ഒരു ഇൻസ്റ്റന്റ് ഹെൽത്തി മാജിക്

> **Lead Summary:** **(https://truevisionnews.com/**) രാവിലത്തെ തിരക്കിനിടയിൽ പ്രാതൽ ഒഴിവാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വയറും മനസ്സും നിറയ്ക്കാൻ ബനാന ഓട്സ് സ്മൂത്തി പരീക്ഷിച്ചു നോക്കാം. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന ഈ സ്മൂത്തി ദീർഘനേരം വിശപ്പില്ലാതെ നിൽക്കാൻ സഹായിക്കും.നാരുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ ലഭിക്കുന്നതിനൊപ്പം വയർ നിറഞ്ഞതായി തോന്നാനും ഇത് സഹായിക്കും.**

## Article Content

**(https://truevisionnews.com/**) രാവിലത്തെ തിരക്കിനിടയിൽ പ്രാതൽ ഒഴിവാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വയറും മനസ്സും നിറയ്ക്കാൻ ബനാന ഓട്സ് സ്മൂത്തി പരീക്ഷിച്ചു നോക്കാം. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന ഈ സ്മൂത്തി ദീർഘനേരം വിശപ്പില്ലാതെ നിൽക്കാൻ സഹായിക്കും.നാരുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ ലഭിക്കുന്നതിനൊപ്പം വയർ നിറഞ്ഞതായി തോന്നാനും ഇത് സഹായിക്കും.**

ആവശ്യമായ ചേരുവകൾ**

ഓട്സ് – ¼ കപ്പ്

ഏത്തപ്പഴം അല്ലെങ്കിൽ റോബസ്റ്റ പഴം – 1 എണ്ണം

തണുത്ത പാൽ – 1 കപ്പ്

ഈന്തപ്പഴം – 3 മുതൽ 4 എണ്ണം (കുരു കളഞ്ഞത്)

പീനട്ട് ബട്ടർ – 1 ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ

ബദാം അല്ലെങ്കിൽ അണ്ടിപ്പരിപ്പ് – 4 മുതൽ 5 എണ്ണം

ചിയ സീഡ്സ് – ½ ടീസ്പൂൺ (അലങ്കരിക്കാൻ)**
തയ്യാറാക്കുന്ന വിധം**

ആദ്യം ഒരു ബൗളിലേക്ക് ഓട്സ്, കുരു കളഞ്ഞ ഈന്തപ്പഴം, ബദാം അല്ലെങ്കിൽ അണ്ടിപ്പരിപ്പ് എന്നിവ ചേർക്കുക. ഇതിലേക്ക് അൽപം പാൽ ഒഴിച്ച് ഏകദേശം പത്ത് മിനിറ്റ് കുതിർക്കാൻ വെക്കണം. ഇങ്ങനെ കുതിർക്കുന്നത് ചേരുവകൾ മൃദുവാകാനും സ്മൂത്തി കൂടുതൽ ക്രീമിയായി കിട്ടാനും സഹായിക്കും.

 ഇതിനിടെ ഏത്തപ്പഴമോ റോബസ്റ്റ പഴമോ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മാറ്റി വെക്കാം.തുടർന്ന് കുതിർത്ത ഓട്സ്, ഈന്തപ്പഴം, ബദാം എന്നിവ പാലോടു കൂടി മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇതിലേക്ക് അരിഞ്ഞു വെച്ച പഴവും പീനട്ട് ബട്ടറും ബാക്കിയുള്ള തണുത്ത പാലും ചേർക്കണം. ശേഷം എല്ലാ ചേരുവകളും നന്നായി അടിച്ചെടുക്കുക. 

കട്ടിയുള്ളതും മൃദുവായതുമായ സ്മൂത്തി ലഭിക്കുന്നതുവരെ അരച്ചെടുക്കാം. കട്ടി കൂടുതലാണെന്ന് തോന്നിയാൽ അൽപം കൂടി പാൽ ചേർത്ത് ആവശ്യാനുസരണം ക്രമീകരിക്കാം.തയ്യാറായ സ്മൂത്തി ഒരു ഗ്ലാസിലേക്ക് ഒഴിച്ച് മുകളിൽ അര ടീസ്പൂൺ ചിയ സീഡ്സോ ചെറുതായി അരിഞ്ഞ ബദാം കഷണങ്ങളോ വിതറി അലങ്കരിക്കാം.

 കൂടുതൽ തണുപ്പോടെ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് തണുപ്പിച്ച പഴം ഉപയോഗിക്കാവുന്നതാണ്. ഈന്തപ്പഴവും പഴവും സ്വാഭാവിക മധുരം നൽകുന്നതിനാൽ പ്രത്യേകിച്ച് പഞ്ചസാര ചേർക്കേണ്ടതില്ല. ഇങ്ങനെ വളരെ എളുപ്പത്തിൽ രുചികരമായ ബനാന ഓട്സ് സ്മൂത്തി തയ്യാറാക്കാം.

If you skip breakfast because of a busy morning, a banana oats smoothie can be a quick and filling alternative. The recipe combines oats, banana, dates, milk and nuts to deliver fiber, protein and other nutrients, while keeping you full for longer.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386671/banana-oats-smoothie-breakfast-recipe)