---
title: "ഉച്ചയ്ക്ക് പോയത് എങ്ങോട്ട് ? വീട്ടിൽ നിന്ന് ഇറങ്ങി ബന്ധുവീട്ടിലെത്തി; പിന്നാലെ കാണാതായ യുവാവിന്റെ മൃതദേഹം പുഞ്ചയിലെ കൈതക്കാട്ടിൽ കണ്ടെത്തി"
english_title: "Youth Found Dead in Marshland After Visiting Relative's House"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386670/youth-found-dead-marshland-relative-house"
published_at: "2026-10-12T10:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc705a42e4b_youth-found-dead-marshland-relative-house.jpg"
keywords: ["KollamNews", "MissingPerson", "UnnaturalDeath", "PoliceInvestigation", "KeralaNews"]
---

# ഉച്ചയ്ക്ക് പോയത് എങ്ങോട്ട് ? വീട്ടിൽ നിന്ന് ഇറങ്ങി ബന്ധുവീട്ടിലെത്തി; പിന്നാലെ കാണാതായ യുവാവിന്റെ മൃതദേഹം പുഞ്ചയിലെ കൈതക്കാട്ടിൽ കണ്ടെത്തി

> **Lead Summary:** **കൊല്ലം : **ബന്ധുവീട്ടിലെത്തിയ യുവാവിനെ ചേലൂർ പുഞ്ചയിലെ കൈതക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര എഴുകോൺ കാരുവേലിൽ ആദിത്യ ഭവനിൽ ഉദയന്റെയും രാജിയുടെയും മകൻ യു.ആർ.ആദിത്യൻ ആണ് മരിച്ചത്. മുതുപിലാക്കാട്ടെ ബന്ധുവീട്ടിലെത്തിയ ആദിത്യനെ കഴിഞ്ഞ ദിവസം ഉച്ചമുതൽ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വൈകിട്ടോടെ ചേലൂർ പുഞ്ചയിലെ കൈതക്കാട്ടിൽ മൃതദേഹം കണ്ടെത്തുന്നത്.

## Article Content

**കൊല്ലം : **ബന്ധുവീട്ടിലെത്തിയ യുവാവിനെ ചേലൂർ പുഞ്ചയിലെ കൈതക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര എഴുകോൺ കാരുവേലിൽ ആദിത്യ ഭവനിൽ ഉദയന്റെയും രാജിയുടെയും മകൻ യു.ആർ.ആദിത്യൻ ആണ് മരിച്ചത്. മുതുപിലാക്കാട്ടെ ബന്ധുവീട്ടിലെത്തിയ ആദിത്യനെ കഴിഞ്ഞ ദിവസം ഉച്ചമുതൽ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വൈകിട്ടോടെ ചേലൂർ പുഞ്ചയിലെ കൈതക്കാട്ടിൽ മൃതദേഹം കണ്ടെത്തുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശാസ്താംകോട്ട പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു ആദിത്യൻ. അക്ഷരയാണ് സഹോദരി.

**English Summary:**

A 25-year-old nursing assistant from Ezhukone, Kollam, was found dead in the Chelur Puncha wetlands after going missing from a relative’s house in Muthupilakkad. Police have shifted the body to the mortuary and launched an investigation into the unnatural death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386670/youth-found-dead-marshland-relative-house)