---
title: "മകന്റെ സ്വർണവള നഷ്ടപ്പെട്ടെന്നാരോപിച്ച് ക്രൂരത; തലകീഴായി കെട്ടിത്തൂക്കി, മുറിവിൽ ഉപ്പ് പുരട്ടി; ബിജെപി എംഎൽഎയുടെ യുവാക്കൾക്ക് നേരെ  ക്രൂരപീഡനം"
english_title: "Gold Bracelet Row: Brutal Torture of Youths at BJP MLA’s House"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386666/gold-bracelet-row-brutal-torture"
published_at: "2026-10-12T10:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc6b6c4668a_gold-bracelet-row-brutal-torture.jpg"
keywords: ["BJPMLA", "Moradabad", "UttarPradesh", "PoliceCase", "SamajwadiParty"]
---

# മകന്റെ സ്വർണവള നഷ്ടപ്പെട്ടെന്നാരോപിച്ച് ക്രൂരത; തലകീഴായി കെട്ടിത്തൂക്കി, മുറിവിൽ ഉപ്പ് പുരട്ടി; ബിജെപി എംഎൽഎയുടെ യുവാക്കൾക്ക് നേരെ  ക്രൂരപീഡനം

> **Lead Summary:** **മൊറാദാബാദ്: മോ**ഷണക്കുറ്റം ആരോപിച്ച് മൂന്ന് യുവാക്കളെ ബിജെപി എംഎൽഎയുടെ വീട്ടിൽ തടങ്കലിൽ വച്ച് അതിക്രൂരമായി പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബർഹപുർ എംഎൽഎ സുശാന്ത് സിങ്ങിന്റെ വീട്ടിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. എംഎൽഎയുടെ മകന്റെ സ്വർണവള നഷ്ടപ്പെട്ടതിനെത്തുടർന്ന് വീട്ടുജോലിക്കാരായിരുന്ന അതുൽ, ലവേഷ് എന്നിവരെയും അവരുടെ സുഹൃത്തായ രാമുവിനെയുമാണ് ക്രൂരമർദ്ദനത്തിനിരയാക്കിയത്.

## Article Content

**മൊറാദാബാദ്: മോ**ഷണക്കുറ്റം ആരോപിച്ച് മൂന്ന് യുവാക്കളെ ബിജെപി എംഎൽഎയുടെ വീട്ടിൽ തടങ്കലിൽ വച്ച് അതിക്രൂരമായി പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബർഹപുർ എംഎൽഎ സുശാന്ത് സിങ്ങിന്റെ വീട്ടിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. എംഎൽഎയുടെ മകന്റെ സ്വർണവള നഷ്ടപ്പെട്ടതിനെത്തുടർന്ന് വീട്ടുജോലിക്കാരായിരുന്ന അതുൽ, ലവേഷ് എന്നിവരെയും അവരുടെ സുഹൃത്തായ രാമുവിനെയുമാണ് ക്രൂരമർദ്ദനത്തിനിരയാക്കിയത്.

തലകീഴായി കെട്ടിത്തൂക്കി വൈദ്യുതാഘാതമേൽപ്പിച്ചെന്നും ബെൽറ്റ് കൊണ്ട് ക്രൂരമായി അടിച്ചശേഷം മുറിവുകളിൽ ഉപ്പ് പുരട്ടിയെന്നുമാണ് ഇരകളുടെ കുടുംബത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഗുരുതര ആരോപണം. പീഡനവിവരം പുറത്തുവന്നതിന് പിന്നാലെ ഗുരുതര പരുക്കുകളോടെ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രാമുവിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് ഇതുവരെ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

സംഭവത്തിൽ അതിശക്തമായ പ്രതിഷേധവുമായി സമാജ്‌വാദി പാർട്ടി (എസ്‌പി) രംഗത്തെത്തിയിട്ടുണ്ട്. ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും എംഎൽഎയ്ക്കും ഉത്തരവാദികളായവർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ഭരണപക്ഷ എംഎൽഎക്കെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും പൊലീസ് മൗനം പാലിക്കുന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

**English Summary:**

In Moradabad, Uttar Pradesh, three young men were allegedly tortured inside the home of BJP MLA Sushant Singh after the MLA’s son lost a gold bracelet. The victims were reportedly hung upside down, shocked with electricity, beaten with belts and had salt rubbed into their wounds, while police have yet to register a case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386666/gold-bracelet-row-brutal-torture)