---
title: "അമ്മേം മോളും ഇതെന്ത് ഭാവിച്ചാ ....? പോലീസ് സ്റ്റേഷനിൽ കയറി എസ്‌എച്ച്‌ഒയെ അസഭ്യം പറഞ്ഞു, വനിതാ പോലീസിനെ മർദ്ദിച്ചു; ഹണിട്രാപ്പ് കേസിലെ അമ്മയും മകളും അറസ്റ്റിൽ"
english_title: "Mother-Daughter Duo Arrested for Assaulting Police at Thrissur Station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386665/mother-daughter-arrested-police-assault-thrissur"
published_at: "2026-10-12T10:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc689f52021_mother-daughter-arrested-police-assault-thrissur.jpg"
keywords: ["ThrissurPolice", "PoliceAssault", "HoneyTrapCase", "Vadakkanchery", "KeralaCrime"]
---

# അമ്മേം മോളും ഇതെന്ത് ഭാവിച്ചാ ....? പോലീസ് സ്റ്റേഷനിൽ കയറി എസ്‌എച്ച്‌ഒയെ അസഭ്യം പറഞ്ഞു, വനിതാ പോലീസിനെ മർദ്ദിച്ചു; ഹണിട്രാപ്പ് കേസിലെ അമ്മയും മകളും അറസ്റ്റിൽ

> **Lead Summary:** **തൃശ്ശൂർ: വ**ടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്ത കേസിൽ കുപ്രസിദ്ധ ഹണിട്രാപ്പ് സംഘത്തിലെ അമ്മയും മകളും അറസ്റ്റിൽ. തൂമാനം ചിറയത്ത് വീട്ടിൽ ബിന്ദു എന്ന തൂമാനം ബിന്ദു (റിനി), മകൾ സോന എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പ് കേസ് ഉൾപ്പെടെ തൃശ്ശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളാണ് ഇരുവരും.

## Article Content

**തൃശ്ശൂർ: വ**ടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്ത കേസിൽ കുപ്രസിദ്ധ ഹണിട്രാപ്പ് സംഘത്തിലെ അമ്മയും മകളും അറസ്റ്റിൽ. തൂമാനം ചിറയത്ത് വീട്ടിൽ ബിന്ദു എന്ന തൂമാനം ബിന്ദു (റിനി), മകൾ സോന എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പ് കേസ് ഉൾപ്പെടെ തൃശ്ശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളാണ് ഇരുവരും.

അയൽവാസിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സംസാരിക്കാനാണ് ഇരുവരും പോലീസ് സ്റ്റേഷനിലെത്തിയത്. പരാതിയെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഇവർ നിയന്ത്രണം വിട്ട് സ്റ്റേഷൻ എസ്‌.എച്ച്.ഒ അനൂപിനെ ഭീഷണിപ്പെടുത്തുകയും പരസ്യമായി അസഭ്യം വിളിക്കുകയുമായിരുന്നു. തുടർന്ന് സ്റ്റേഷനിലെ പൊതുമുതലുകൾ അടിച്ചുതകർത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥ സൃഷ്ടിച്ചു. തടയാൻ ശ്രമിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഇരുവരും ചേർന്ന് മർദ്ദിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തു.

പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ആക്രമണം നടത്തുകയും ചെയ്തതോടെ എസ്‌.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

**English Summary:**

A mother-daughter duo with prior honey trap-related cases was arrested after allegedly creating chaos inside the Vadakkanchery Police Station in Thrissur. Police said they abused and threatened the SHO, damaged property, and assaulted female officers before being taken into custody and remanded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386665/mother-daughter-arrested-police-assault-thrissur)