---
title: "ഒന്നാം പ്രതി പിണറായി വിജയനെതിരെ എഫ്‌ഐആർ; സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്, കേസെടുത്ത് വിജിലന്‍സ്"
english_title: "FIR Registered Against Pinarayi Vijayan in Masappadi Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386651/masappadi-case-fir-pinarayi-vijayan-new-"
published_at: "2026-10-12T09:29:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc5b36945f2_masappadi-case-fir-pinarayi-vijayan.jpg"
keywords: ["PinarayiVijayan", "VigilanceFIR", "KeralaHighCourt", "EDReport", "MasappadiCase"]
---

# ഒന്നാം പ്രതി പിണറായി വിജയനെതിരെ എഫ്‌ഐആർ; സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്, കേസെടുത്ത് വിജിലന്‍സ്

> **Lead Summary:** **തിരുവനന്തപുരം: **സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഒന്നാം പ്രതി. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു കേസിൽ മാത്രമാണ് പിണറായി വിജയൻ പ്രതിയാകുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. രണ്ടാമത്തെ കേസ് കുഴൽപ്പണ ഇടപാട് ആരോപണവുമായി ബന്ധപ്പെട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഒന്നാം പ്രതി. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു കേസിൽ മാത്രമാണ് പിണറായി വിജയൻ പ്രതിയാകുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. രണ്ടാമത്തെ കേസ് കുഴൽപ്പണ ഇടപാട് ആരോപണവുമായി ബന്ധപ്പെട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മുഹമ്മദ് റിയാസിനെ രണ്ടാം പ്രതിയാക്കിയും വീണ വിജയനെ മൂന്നാം പ്രതിയാക്കിയുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇഡി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രാഥിക അന്വേഷണം വേണ്ട, പകരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ്.

അതേസമയം, വിജിലൻസ് കേസില്‍ കോടതിയെ സമീപിക്കാനാണ് പിണറായി വിജയന്‍റെ നീക്കം. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകും. ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് ആലോചന. ഇത് സംബന്ധിച്ച നിയമപദേശം പിണറായിക്ക് ലഭിച്ചു. ഉത്തരവിലെ നിരീക്ഷണങ്ങൾ നേരിട്ട് ബാധിക്കുന്ന വ്യക്തി എന്ന നിലയിലാണ് കോടതിയെ സമീപിക്കുക.

A vigilance FIR has been registered in the Masappadi and hawala allegations, naming Pinarayi Vijayan as the first accused. Muhammad Riyaz and Veena Vijayan have also been named as the second and third accused, respectively, following a Kerala High Court single-judge order based on an ED report.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386651/masappadi-case-fir-pinarayi-vijayan-new-)