---
title: "യൂണിഫോമിട്ട് കൊള്ള...! കേസിലെ ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ, യുവതിയെ ഭീഷണിപ്പെടുത്തി 14.5 ലക്ഷം തട്ടി, ഒടുവിൽ പൊലീസുകാരൻ കുടുങ്ങി"
english_title: "Cop Arrested for Blackmailing Woman Using Case Footage, Extorting ₹14.5 Lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386641/cop-blackmail-case-footage-extortion"
published_at: "2026-10-12T09:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc547d2155c_cop-blackmail-case-footage-extortion.jpg"
keywords: ["PoliceBlackmail", "ExtortionCase", "KeralaPolice", "ArrestedCop", "CyberAbuse"]
---

# യൂണിഫോമിട്ട് കൊള്ള...! കേസിലെ ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ, യുവതിയെ ഭീഷണിപ്പെടുത്തി 14.5 ലക്ഷം തട്ടി, ഒടുവിൽ പൊലീസുകാരൻ കുടുങ്ങി

> **Lead Summary:** **തിരുവനന്തപുരം: **കേസിലെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് 14.5 ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ സിപിഒയും അതിയന്നൂർ സ്വദേശിയുമായ ധനീഷ് കുമാർ ആണ് അറസ്റ്റിലായത്.

## Article Content

**തിരുവനന്തപുരം: **കേസിലെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് 14.5 ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ സിപിഒയും അതിയന്നൂർ സ്വദേശിയുമായ ധനീഷ് കുമാർ ആണ് അറസ്റ്റിലായത്.

മ്യൂസിയം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എറണാകുളം സ്വദേശിനിയായ 39-കാരിയെയാണ് പ്രതി ഭീഷണിപ്പെടുത്തി പണം തട്ടിയത്. കഴിഞ്ഞ ജനുവരിയിൽ യുവതി ഇയാൾ ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകിയിരുന്നു.

ഈ പരാതിയുടെ ഭാഗമായി കൈമാറിയ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചാണ് പ്രതി പിന്നീട് ഭീഷണിപ്പെടുത്തിയത്. അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഇയാൾ ഈ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുകയായിരുന്നു. 2026 ജനുവരി 24 മുതൽ ഓഗസ്റ്റ് 20 വരെയുള്ള കാലയളവിൽ വിവിധ ദിവസങ്ങളിലായി പരാതിക്കാരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി 14.5 ലക്ഷം രൂപ കൈക്കലാക്കി.

കൂടാതെ 82,590 രൂപ വിലമതിക്കുന്ന പുതിയ മൊബൈൽ ഫോണും വാങ്ങിപ്പിച്ചു. തുടർന്ന് യുവതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി നൽകുകയായിരുന്നു. ഈ പരാതി മ്യൂസിയം പൊലീസിന് കൈമാറി. പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

A police constable from Guruvayur has been arrested for allegedly blackmailing a 39-year-old woman using photos and videos linked to a case she had filed. Investigators say he extorted ₹14.5 lakh and a new mobile phone before being suspended and remanded by the court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386641/cop-blackmail-case-footage-extortion)