---
title: "'ബാഗിൽ കല്ലുമായി റസ്റ്റോറന്റിലെത്തി, ചില്ലുകൾ അടിച്ചുതകർത്തു'; കോഴിക്കോട് ജീവനക്കാരിയെ ആക്രമിച്ചെന്ന കേസിൽ 39-കാരൻ അറസ്റ്റിൽ"
english_title: "39-Year-Old Arrested for Restaurant Vandalism and Attack in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386638/kozhikode-restaurant-vandalism-arrest"
published_at: "2026-10-12T08:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc54bd3a1cc_kozhikode-restaurant-vandalism-arrest.jpg"
keywords: ["KozhikodeNews", "RestaurantAttack", "PoliceArrest", "VandalismCase", "KeralaCrime"]
---

# 'ബാഗിൽ കല്ലുമായി റസ്റ്റോറന്റിലെത്തി, ചില്ലുകൾ അടിച്ചുതകർത്തു'; കോഴിക്കോട് ജീവനക്കാരിയെ ആക്രമിച്ചെന്ന കേസിൽ 39-കാരൻ അറസ്റ്റിൽ

> **Lead Summary:** കോഴിക്കോട്: ഹോട്ടലിൽ അതിക്രമിച്ച് കയറി കല്ലുപയോഗിച്ച് അക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ണികൃഷ്ണനെ യാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.

## Article Content

കോഴിക്കോട്: ഹോട്ടലിൽ അതിക്രമിച്ച് കയറി കല്ലുപയോഗിച്ച് അക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ണികൃഷ്ണനെ യാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. തൃശ്ശൂർ സ്വദേശിനിയായ യുവതി ബില്ലിംഗ് സ്റ്റാഫായി ജോലി ചെയ്യുന്ന കുന്ദമംഗലം പാലക്കൽ റസ്റ്റോറന്റിൽ ഉണ്ണികൃഷ്ണൻ അതിക്രമിച്ച് കയറുകയായിരുന്നു.

തുടർന്ന് ഇയാൾ തൻ്റെ ബാഗിൽ സൂക്ഷിച്ചിരുന്ന കല്ലെടുത്ത് റസ്റ്റോറന്റിന്റെ മുൻവശത്തെ ചില്ല് കുത്തിപ്പൊട്ടിക്കുകയും സാധനസാമഗ്രികൾ നശിപ്പിക്കുകയും, പൊട്ടിയ ഗ്ലാസ് യുവതിയുടെ കഴുത്തിന് നേരെ വീശി കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു.

യുവതിയുടെ പരാതിയിൽ കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും ഉണ്ണികൃഷ്ണനെ കുന്ദമംഗലത്ത് വെച്ച് സി.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയിൽ ഇയാളെ റിമാൻഡ് ചെയ്തു.

Police in Kozhikode arrested a 39-year-old man after he allegedly entered a restaurant with a stone in his bag and smashed the front glass. He is also accused of threatening a billing staff member with broken glass, and has been remanded by the court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386638/kozhikode-restaurant-vandalism-arrest)