---
title: "നിയമന വിവാദം; ബിആർഎം ഷഫീറിൻ്റെ ഭാര്യ ഷാനി ഷഫീർ രാജിവച്ചു, രാജി സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്ന്"
english_title: "Appointment Row: Shani Shafeer Resigns from CEMAT Research Officer Post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386635/cemat-research-officer-resignation-appointment-row"
published_at: "2026-10-12T08:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac77a668db7b_seamat-director-defends-temporary-appointment.jpg"
keywords: ["CEMAT", "AppointmentRow", "Resignation", "KeralaPolitics", "ResearchOfficer"]
---

# നിയമന വിവാദം; ബിആർഎം ഷഫീറിൻ്റെ ഭാര്യ ഷാനി ഷഫീർ രാജിവച്ചു, രാജി സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്ന്

> **Lead Summary:** തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവിയില്‍ നിന്ന് രാജിവെച്ചു.

## Article Content

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവിയില്‍ നിന്ന് രാജിവെച്ചു.

വേണ്ടത്ര യോഗ്യതയില്ലാതെയാണ് നിയമനമെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് രാജി. അപേക്ഷ ക്ഷണിക്കാതെയും ഇന്റര്‍വ്യൂ നടത്താതെയുമായിരുന്നു ഇവരുടെ നിയമനം.

സീമാറ്റില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയ്ക്ക് വേണ്ട യോഗ്യത ഷാനിയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിഎച്ച്ഡിയാണ് തസ്‌കയ്ക്ക് വേണ്ട യോഗ്യത. എന്നാല്‍ ആര്‍ എസ് ഷാനി നിലവില്‍ പിഎച്ച്ഡി സ്‌കോളറാണ്.

ഡിസംബറില്‍ പ്രബന്ധം അവതരിപ്പിക്കുമെന്നായിരുന്നു സീമാറ്റ് വ്യക്തമാക്കിയത്. വേണ്ടത്ര യോഗ്യതയുളളതുകൊണ്ടാണ് ഇവരുടെ നിയമനമെന്നായിരുന്നു സീമാറ്റ് ഡയറക്ടര്‍ ആര്‍ അരുണ്‍കുമാറിന്റെ വാദം.

യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം 12 പേരെയാണ് അപേക്ഷ ക്ഷണിക്കാതെ സീമാറ്റില്‍ നിയമിച്ചതെന്ന് വാര്‍ത്ത വന്നിരുന്നു.

ബയോഡേറ്റ ചോദിച്ചു വാങ്ങി നിയമനം നടത്തുകയായിരുന്നു എന്നാണ് പുറത്തുവന്ന വിവരം. റിസര്‍ച്ച് ഓഫീസര്‍ പദവിയില്‍ മാത്രം അഞ്ച് പേര്‍ക്ക് നിയമനം ലഭിച്ചു. അസിസ്റ്റന്റ് പദവിയില്‍ നാല് പേരെയാണ് നിയമിച്ചത്. അറ്റന്‍ഡര്‍ തസ്തികയില്‍ മൂന്ന് പേരെ നിയമിച്ചതായും കണ്ടെത്തിയിരുന്നു.

നിയമനം ലഭിച്ചവരെല്ലാം കോണ്‍ഗ്രസ്- ലീഗ് ബന്ധമുളളവരാണ് എന്നതാണ് മറ്റൊരു വസ്തുത. നിയമന കാര്യം ആര്‍ അരുണ്‍കുമാര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.  

Shani Shafeer, wife of BRM Shafeer, has resigned from her Research Officer post at CEMAT following controversy over her appointment. Reports had alleged that the appointment was made without inviting applications or conducting an interview, and that she lacked the required qualification for the post.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386635/cemat-research-officer-resignation-appointment-row)