---
title: "'സുഹൃത്തിനെ അന്വേഷിച്ചെത്തി, 15കാരനെ വീട്ടിൽനിന്ന്‌ തട്ടിക്കൊണ്ടുപോയി'; ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ, മൂന്നാമനായി തിരച്ചിൽ"
english_title: "15-Year-Old Abducted While Suspects Searched for a Friend; Two Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386631/aluva-teen-abduction-two-arrested"
published_at: "2026-10-12T07:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc3effa167a_aluva-teen-abduction-two-arrested.jpg"
keywords: ["KeralaPolice", "AluvaNews", "TeenAbduction", "BladeAttack", "CrimeNews"]
---

# 'സുഹൃത്തിനെ അന്വേഷിച്ചെത്തി, 15കാരനെ വീട്ടിൽനിന്ന്‌ തട്ടിക്കൊണ്ടുപോയി'; ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ, മൂന്നാമനായി തിരച്ചിൽ

> **Lead Summary:** ആലുവ: കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന 15 വയസ്സുകാരനെ വീട്ടിൽനിന്ന്‌ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കനാട് വികാസവാണി വെളുത്തേടത്തുപറമ്പിൽ മുൻസിർ , ആലുവ മുച്ചംകുളം ചിറമേൽപറമ്പിൽ ഷാജഹാൻ എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

ആലുവ: കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന 15 വയസ്സുകാരനെ വീട്ടിൽനിന്ന്‌ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കനാട് വികാസവാണി വെളുത്തേടത്തുപറമ്പിൽ മുൻസിർ , ആലുവ മുച്ചംകുളം ചിറമേൽപറമ്പിൽ ഷാജഹാൻ എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളിൽ ഒരാളും 15 വയസ്സുകാരന്റെ സുഹൃത്തും തമ്മിൽ ശത്രുതയിലായിരുന്നു. ശനി ഉച്ചയ്ക്ക് സുഹൃത്തിനെ തിരക്കിയാണ് പ്രതികൾ കുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പെരിങ്ങാലയിലെ വീട്ടിൽ എത്തിച്ച് ആക്രമിച്ചു.

ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു. കുട്ടിയുടെ അമ്മ ആലുവ പൊലീസിൽ പരാതി നൽകിയതോടെ കുട്ടിയെ കങ്ങരപ്പടിയിലെ ബസ്‌ സ്‌റ്റോപ്പിനുസമീപം ഇറക്കിവിട്ടു.

ശനി രാത്രി പള്ളിക്കരയിലെ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ പ്രതികളെ പൊലീസ് വളഞ്ഞു. ചെറുത്തുനിന്ന പ്രതികൾ പൊലീസിനുനേരെ കത്തി വീശി. ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റു.

കൂടുതൽ പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി 10 കേസിലും രണ്ടാംപ്രതി ആറുകേസിലും പ്രതികളാണ്‌. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

ആലുവ ഡിവൈഎസ്‌പി ബൈജു പൗലോസ്, സിഐ പി എം ഷമീർ, എസ്ഐമാരായ ബെന്നി കുര്യാക്കോസ്, സുരേഷ് കുമാർ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് ഷാഹിൻ, കെ എം മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നാമനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. 

Two men were arrested in Aluva for abducting and assaulting a 15-year-old boy from his rented home. Police said the boy was injured with a blade, later released near a bus stop, and a third suspect is still being sought.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386631/aluva-teen-abduction-two-arrested)