---
title: "'ഗ്യാനേഷ് കുമാർ രാജിവയ്ക്കണം'; ഡൽഹിയിൽ ഇന്നും പ്രതിഷേധം ശക്തമാക്കാൻ വിദ്യാർഥി-യുവജന സംഘടനകൾ, സുപ്രീംകോടതിയിലേക്ക് ഇന്ന് പ്രതിപക്ഷ എംപിമാർ"
english_title: "Gyanesh Kumar Must Resign; Student and Youth Groups Intensify Protest in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386625/gyanesh-kumar-resignation-delhi-protests"
published_at: "2026-10-12T06:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc34827f116_gyanesh-kumar-resignation-delhi-protests.jpg"
keywords: ["DelhiProtest", "GyaneshKumar", "OppositionMPs", "SupremeCourt", "StudentYouthGroups"]
---

# 'ഗ്യാനേഷ് കുമാർ രാജിവയ്ക്കണം'; ഡൽഹിയിൽ ഇന്നും പ്രതിഷേധം ശക്തമാക്കാൻ വിദ്യാർഥി-യുവജന സംഘടനകൾ, സുപ്രീംകോടതിയിലേക്ക് ഇന്ന് പ്രതിപക്ഷ എംപിമാർ

> **Lead Summary:** ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം കടുപ്പിക്കാൻ ഇടത് വിദ്യാർത്ഥി-യുവജന സംഘടനകൾ. കൊണാട്ട് പ്ലേസ് കേന്ദ്രീകരിച്ചായിരിക്കും പ്രതിഷേധങ്ങൾ നടക്കുക.

## Article Content

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം കടുപ്പിക്കാൻ ഇടത് വിദ്യാർത്ഥി-യുവജന സംഘടനകൾ. കൊണാട്ട് പ്ലേസ് കേന്ദ്രീകരിച്ചായിരിക്കും പ്രതിഷേധങ്ങൾ നടക്കുക.

സുപ്രീംകോടതിയിലേക്ക് ഇന്ന് പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തും. ഇന്ത്യ സഖ്യത്തിലെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചു.

തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ടതും ഗ്യാനേഷ് കുമാറിന് എതിരായ ഹർജികളും ചീഫ് ജസ്റ്റിസിന് മുൻപാകെ പരിഗണനയിലുള്ള സാഹചര്യത്തിൽ കൂടിക്കാഴ്ച അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

അനുമതി നിഷേധിച്ചെങ്കിലും സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ച് നടത്തും. എല്ലാ എംപിമാരോടും ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപ് ഡൽഹിയിലെത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ പൊലീസ് ക്രൂരമായാണ് മർദിച്ചത്. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റിരുന്നു. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരെയും നേതാക്കളെയും പൊലീസ് വാഹനത്തിലിട്ട് അതിക്രൂരമായി മർദിച്ചു.

സമരക്കാരെ അന്യായമായി കസ്റ്റഡിയിൽ എടുക്കാൻ പാടില്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയായിരുന്നു ഡൽഹി പൊലീസിന്റെയും കേന്ദ്രസേനയുടെയും നടപടി.

Left student and youth organisations are set to intensify their protest in Delhi, demanding the resignation of Chief Election Commissioner Gyanesh Kumar. Opposition MPs will also march to the Supreme Court today after the Chief Justice declined permission for a meeting with INDIA bloc leaders.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386625/gyanesh-kumar-resignation-delhi-protests)