---
title: "'മൂന്നാർ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ദുരന്തം'; വയനാട്ടിൽ ട്രാവലർ തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, അപകടം പുലർച്ചെ ഒന്നേ മുക്കാലോടെ"
english_title: "Two Dead as Traveller Overturns in Wayanad on Return from Munnar Trip"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386623/wayanad-traveller-accident-two-dead"
published_at: "2026-10-12T06:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc30ae20152_wayanad-traveller-accident-two-dead.jpg"
keywords: ["WayanadAccident", "TravellerCrash", "MunnarTrip", "RoadSafety", "KeralaNews"]
---

# 'മൂന്നാർ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ദുരന്തം'; വയനാട്ടിൽ ട്രാവലർ തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, അപകടം പുലർച്ചെ ഒന്നേ മുക്കാലോടെ

> **Lead Summary:** വയനാട്: വയനാട് ബത്തേരി 54 ല്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഡ്രൈവര്‍ കര്‍ണാടക സ്വദേശി രഞ്ജിത്ത്, മൈസൂര്‍ സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. മാണ്ഡ്യ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

വയനാട്: വയനാട് ബത്തേരി 54 ല്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഡ്രൈവര്‍ കര്‍ണാടക സ്വദേശി രഞ്ജിത്ത്, മൈസൂര്‍ സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. മാണ്ഡ്യ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്.

പുലർച്ചെ ഒന്നേ മുക്കാലോടെ ആണ് അപകടം നടന്നത്. മൂന്നാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാര്‍ഥിസംഘം.

13 വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ട്രാവലര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്.

A traveller carrying PG students from Mandya University overturned in Wayanad early Tuesday, killing two people. The vehicle was returning from a Munnar tour when the accident occurred around 1:45 a.m., and the injured were taken to nearby hospitals after rescue efforts by locals and firefighters.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386623/wayanad-traveller-accident-two-dead)