---
title: "കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ; മൃതദേഹങ്ങൾ ചിന്നിച്ചിതറി, തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി"
english_title: "Students Killed in Kochi Train Accident; Bodies Identified by Parents"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386619/kozhikode-train-accident-students-killed"
published_at: "2026-10-12T06:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc2c810dbc4_kozhikode-train-accident-students-killed.jpg"
keywords: ["KozhikodeNews", "TrainAccident", "StudentDeath", "Chemanchery Train Death"]
---

# കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ; മൃതദേഹങ്ങൾ ചിന്നിച്ചിതറി, തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

> **Lead Summary:** കോഴിക്കോട്: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അവനിക , പ്ലസ് ടു വിദ്യാർത്ഥി തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിബ് എന്നിവരാണ് മരിച്ചത്. ചേമഞ്ചേരി സ്റ്റേഷന് സമീപം മംഗലാപുരം - ചെന്നൈ മെയിൽ തട്ടിയാണ് മരണം.

## Article Content

കോഴിക്കോട്: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അവനിക , പ്ലസ് ടു വിദ്യാർത്ഥി തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിബ് എന്നിവരാണ് മരിച്ചത്. ചേമഞ്ചേരി സ്റ്റേഷന് സമീപം മംഗലാപുരം - ചെന്നൈ മെയിൽ തട്ടിയാണ് മരണം.

ഞായറാഴ്ച വൈകിട്ട് 5:45 ഓടെയാണ് സംഭവം. രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിലായിരുന്നു. അതുകൊണ്ടുതന്നെ മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. രാത്രി ഏറെ വൈകി ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.

മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്തുവരുന്ന ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. അവനിക വികാസ് നോർത്ത് പാണകുളംകുനി സുരേഷ് - റീന ദമ്പതികളുടെ മകളാണ്. തിരുവങ്ങൂർ കോയി പറമ്പത്ത് സുബിഷിൻ്റെയും സുനിഷയുടയും മകനാണ് പാർത്ഥിബ്.

Two students were killed after being hit by a train near Chemanchery in Kozhikode on Sunday evening. The victims were identified later at Kozhikode Medical College mortuary by their relatives, police said.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386619/kozhikode-train-accident-students-killed)