---
title: "'പൊലീസിനെ കണ്ടതും പരിഭ്രാന്തരായി, കാറുമായി കടന്നുകളയാൻ ശ്രമം'; കോഴിക്കോട് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ"
english_title: "Two Held in Kozhikode with MDMA After Trying to Flee in Car on Seeing Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386612/kozhikode-mdma-two-held-police-chase"
published_at: "2026-10-11T22:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acbc28561a05_kozhikode-mdma-two-held-police-chase.jpg"
keywords: ["MDMAArrest", "KozhikodeNews", "DrugBust", "KeralaPolice", "MaradPolice"]
---

# 'പൊലീസിനെ കണ്ടതും പരിഭ്രാന്തരായി, കാറുമായി കടന്നുകളയാൻ ശ്രമം'; കോഴിക്കോട് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** കോഴിക്കോട് : അതിമാരക രാസലഹരിയായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. മാറാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് എംഡിഎംഎയുമായി കോഴിക്കോട് അരക്കിണർ സ്വദേശി അമേരിക്കൻ കോളനി ഷെഫിൽ ഹൗസിൽ ടി.ടി.ഷെഫിൽ , ബേപ്പൂർ നടുവട്ടം സ്വദേശി നാലകത്ത് വീട്ടിൽ മുഹമ്മദ് നിഷാദ് എന്നിവരെ പൊലീസ് പിടികൂടിയത്.

## Article Content

കോഴിക്കോട് : അതിമാരക രാസലഹരിയായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. മാറാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് എംഡിഎംഎയുമായി കോഴിക്കോട് അരക്കിണർ സ്വദേശി അമേരിക്കൻ കോളനി ഷെഫിൽ ഹൗസിൽ ടി.ടി.ഷെഫിൽ , ബേപ്പൂർ നടുവട്ടം സ്വദേശി നാലകത്ത് വീട്ടിൽ മുഹമ്മദ് നിഷാദ് എന്നിവരെ പൊലീസ് പിടികൂടിയത്.

ശനിയാഴ്ച രാത്രി മാറാട് പൊലീസ് പട്രോളിങ് നടത്തി വരവേ മാറാട് തമ്പുരാൻപടി കട്ട് റോഡിൽ കാറിൽ ഒഴിഞ്ഞ പറമ്പിൽ ഇരിക്കുകയായിരുന്ന പ്രതികൾ പൊലീസിനെ കണ്ട് പരിഭ്രമിച്ച് കാർ എടുത്ത് പോവാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർ തടഞ്ഞു വച്ച് പരിശോധിക്കുകയായിരുന്നു.

ഇവർ വന്ന കാറിൽ നിന്നും വിൽപനയ്ക്കായി കൊണ്ടുവന്ന 8.8 ഗ്രാം എംഡിഎംഎ കണ്ടെത്തി. മാറാട് എസ്ഐ രതീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ബബിത്, അജയ് കൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Two young men were arrested in Kozhikode’s Marad area after police found 8.8 grams of MDMA allegedly kept for sale in their car. The suspects tried to drive away when they noticed patrolling officers, but were stopped and taken into custody before being produced in court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386612/kozhikode-mdma-two-held-police-chase)