---
title: "മുത്തച്ഛനോടുള്ള പക കുഞ്ഞിന്റെ ജീവനെടുത്തോ....?; '20 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺവിളി, പിന്നാലെ ദുരന്തവാർത്ത'; അഞ്ചുവയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "Five-Year-Old Girl Found Dead in Well; Police Suspect Revenge Motive"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386609/five-year-old-girl-found-dead-well"
published_at: "2026-10-11T22:24:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acbbf78e19ce_five-year-old-girl-found-dead-well.jpg"
keywords: ["TelanganaNews", "Secunderabad", "KidnappingCase", "CrimeNews", "PoliceInvestigation"]
---

# മുത്തച്ഛനോടുള്ള പക കുഞ്ഞിന്റെ ജീവനെടുത്തോ....?; '20 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺവിളി, പിന്നാലെ ദുരന്തവാർത്ത'; അഞ്ചുവയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** അമരാവതി: തെലങ്കാനയിലെ സെക്കന്തരാബാദില്‍ അഞ്ചുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് കളിക്കാനിറങ്ങിയ കുട്ടിയെ കാണാതാകുകയും തുടര്‍ന്ന് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കുടുംബം താമസിക്കുന്ന റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ ക്ലബ്ഹൗസിന് സമീപത്തെ കിണറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

## Article Content

അമരാവതി: തെലങ്കാനയിലെ സെക്കന്തരാബാദില്‍ അഞ്ചുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് കളിക്കാനിറങ്ങിയ കുട്ടിയെ കാണാതാകുകയും തുടര്‍ന്ന് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കുടുംബം താമസിക്കുന്ന റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ ക്ലബ്ഹൗസിന് സമീപത്തെ കിണറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മില്‍ട്ടണ്‍ ഫെര്‍ണാണ്ടസ് മോസസിന്റെ മകള്‍ ഔറേലി മോസസ് ഫെര്‍ണാണ്ടസ് എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കുട്ടി കൊല്ലപ്പെട്ടതാണെന്നും കൈകാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ഗാര്‍ഡ് ആയ വിക്രം എന്നയാളാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു.

ഇയാള്‍ കുട്ടിയെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് കുട്ടിയുടെ മുത്തച്ഛന് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. പിന്നാലെ ബെല്ലാറാം പൊലീസ് സ്റ്റേഷനില്‍ എത്തി കുടുംബം പരാതി നല്‍കുകയും ചെയ്തു.

മോചനദ്രവ്യം നല്‍കാന്‍ കുടുംബം സമ്മതിച്ചെങ്കിലും പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സെക്യൂരിറ്റി ഗാര്‍ഡിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നാണ് വിവരം.

രണ്ട് ദിവസം മുമ്പ് വിക്രമിനെ സെക്യൂരിറ്റി ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. മോശം പെരുമാറ്റത്തെ തുടര്‍ന്നായിരുന്നു നടപടി. ഇയാളെ പുറത്താക്കാന്‍ തീരുമാനിച്ച കമ്മിറ്റിയിലെ അംഗമായിരുന്നു കുട്ടിയുടെ മുത്തച്ഛന്‍. ഇതിന്റെ പകയിലായിരിക്കാം കുട്ടിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.

A five-year-old girl was found dead in a well near her residential complex in Secunderabad, Telangana, after she went missing while playing outside her home. Police suspect the security guard of the apartment, who had reportedly been dismissed two days earlier and whose phone call demanding ransom preceded the discovery, may be behind the killing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386609/five-year-old-girl-found-dead-well)