നടിയെ ആക്രമിച്ച ക്കേസ്; പ്രോസിക്യൂഷനെതിരെ വിചാരണക്കോടതി.

നടിയെ ആക്രമിച്ച ക്കേസ്; പ്രോസിക്യൂഷനെതിരെ വിചാരണക്കോടതി.
Advertisement
Apr 21, 2022 06:09 PM | By Vyshnavy Rajan

എറണാകുളം : നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ വിചാരണക്കോടതി.

Advertisement

കേസുമായി ബന്ധപ്പെട്ടുള്ള കോടതി രേഖകള്‍ ദിലീപിന്‍റെ ഫോണില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചന്ന് പ്രോസിക്യൂഷന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, കേസില്‍ ദിലിപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ മുദ്രവെച്ച കവറില്‍ ക്രൈംബ്രാഞ്ച്, തെളിവുകള്‍ വിചാരണക്കോടതിക്ക് കൈമാറി. സാക്ഷികളെ സ്വാധീനിക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തിനാല്‍ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം.

ഈ സാഹചര്യത്തില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണം എന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ മുദ്രവെച്ച കവറില്‍ വിചാരണക്കോടതിക്ക് കൈമാറി. ഹര്‍ജി ഈ മാസം 26 ന് പരിഗണിക്കാന്‍ മാറ്റി. ഇക്കാര്യത്തില്‍ ദിലീപിന്‍റെ മറുപടി സത്യവാങ് മൂലം അന്ന് ഫയല്‍ ചെയ്യണം.

ഇതിനിടെ, ദിലീപിന്‍റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ദിലീപിന്‍റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

അതിനിടെ, ക്രൈബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. അന്വേഷണത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച ഉണ്ടാവില്ലെന്ന് യോഗത്തിന് ശേഷം ക്രൈബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് പറഞ്ഞു.

Case of assault on actress; Trial court against the prosecution.

Next TV

Related Stories
ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു

May 18, 2022 12:24 PM

ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു

ഒറ്റപ്പാലത്ത് ആന പാപ്പാനെ...

Read More >>
ചേർത്തലയിൽ ദമ്പതികൾ  ഷോക്കേറ്റ് മരിച്ച നിലയിൽ

May 9, 2022 12:09 PM

ചേർത്തലയിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ

ചേർത്തലയിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച...

Read More >>
കോട്ടയത്ത് വിവാഹം ഉറപ്പിച്ച യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Apr 9, 2022 08:55 AM

കോട്ടയത്ത് വിവാഹം ഉറപ്പിച്ച യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കോട്ടയത്ത് വിവാഹം ഉറപ്പിച്ച യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍...

Read More >>
കേരളത്തിൽ ഇന്ന്‍ 424 പേര്‍ക്ക് കൊവിഡ്

Mar 29, 2022 06:18 PM

കേരളത്തിൽ ഇന്ന്‍ 424 പേര്‍ക്ക് കൊവിഡ്

കേരളത്തിൽ ഇന്ന്‍ 424 പേര്‍ക്ക്...

Read More >>
ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സി.പി.ഐ.എം പ്രവർത്തകർ - വി ഡി സതീശൻ

Feb 18, 2022 03:09 PM

ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സി.പി.ഐ.എം പ്രവർത്തകർ - വി ഡി സതീശൻ

ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സിപിഐഎം പ്രവർത്തകരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദീപുവിനെ മർദിച്ചത് പ്രമുഖ സിപി ഐ എം നേതാക്കളുടെ...

Read More >>
വനിതാ എസ്.ഐ.യെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ  പിന്തുടർന്ന്  കീഴ്‌പ്പെടുത്തി

Feb 5, 2022 06:10 AM

വനിതാ എസ്.ഐ.യെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് കീഴ്‌പ്പെടുത്തി

റോഡിൽ വാഹന പരിശോധനയ്ക്കിടെ വനിതാ എസ്.ഐ.യെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ എസ്.ഐ. പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി....

Read More >>
Top Stories