---
title: "കോഴിക്കോട് രണ്ട് പേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ"
english_title: "Two Found Dead After Train Hit in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386597/kozhikode-train-hit-two-dead"
published_at: "2026-10-11T21:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acbadb5aa1a7_kozhikode-train-accident-young-couple-dead.jpg"
keywords: ["KozhikodeNews", "TrainAccident", "KeralaPolice", "Chemanchery Train Death"]
---

# കോഴിക്കോട് രണ്ട് പേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ

> **Lead Summary:** കോഴിക്കോട് : കൊയിലാണ്ടി ചേമഞ്ചേരിയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം വൈകിട്ട് ആറു മണിയോടെ ചെന്നൈ എക്സ്പ്രസ് ട്രെയിൻ കടന്നു പോയ ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

## Article Content

കോഴിക്കോട് : കൊയിലാണ്ടി ചേമഞ്ചേരിയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം വൈകിട്ട് ആറു മണിയോടെ ചെന്നൈ എക്സ്പ്രസ് ട്രെയിൻ കടന്നു പോയ ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഏകദേശം 20 വയസ്സ് പ്രായം തോന്നിക്കുന്ന ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്താണ് ട്രെയിൻ തട്ടിയ നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്.

ട്രാക്കിൽ മൃതദേഹങ്ങൾ കണ്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Two unidentified individuals, believed to be around 20 years old, were found dead on railway tracks near Chemancheri Railway Station in Kozhikode. The bodies were discovered south of the station at approximately 6 PM, after the Chennai Express had passed through the area.

Local residents noticed the bodies and informed the police. Koyilandy Police arrived at the scene and completed the necessary procedures. Both bodies were shifted to the mortuary at Kozhikode Medical College Hospital. The identities of the deceased have not yet been established.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386597/kozhikode-train-hit-two-dead)