---
title: "കോഴിക്കോട് ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ച നിലയിൽ"
english_title: "Young Man and Woman Found Dead After Being Hit by Train in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386597/kozhikode-train-accident-young-couple-dead"
published_at: "2026-10-11T21:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acbadb5aa1a7_kozhikode-train-accident-young-couple-dead.jpg"
keywords: ["KozhikodeNews", "TrainAccident", "KeralaPolice", "Koyilandy"]
---

# കോഴിക്കോട് ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ച നിലയിൽ

> **Lead Summary:** കോഴിക്കോട് : കൊയിലാണ്ടി ചേമഞ്ചേരിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം വൈകിട്ട് ആറു മണിയോടെ ചെന്നൈ എക്സ്പ്രസ് ട്രെയിൻ കടന്നു പോയ ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

## Article Content

കോഴിക്കോട് : കൊയിലാണ്ടി ചേമഞ്ചേരിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം വൈകിട്ട് ആറു മണിയോടെ ചെന്നൈ എക്സ്പ്രസ് ട്രെയിൻ കടന്നു പോയ ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഏകദേശം 20 വയസ്സ് പ്രായം തോന്നിക്കുന്ന ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്താണ് ട്രെയിൻ തട്ടിയ നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്.

ട്രാക്കിൽ മൃതദേഹങ്ങൾ കണ്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

A young man and woman were found dead after being hit by a train near Chemanchery in Koyilandy, Kozhikode, on Friday evening. The bodies, believed to be around 20 years old, were discovered after the Chennai Express passed through the area. Police have begun further procedures, and the bodies were shifted to Kozhikode Medical College Hospital mortuary.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386597/kozhikode-train-accident-young-couple-dead)