---
title: "'സിനിമയുടെ പേര് കള്ളന്മാരുടെ വീട്, ഇപ്പോൾ ട്രെയിൻ മോഷണക്കേസിൽ പ്രതി'; ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കവർന്ന നിർമാതാവ് പൊലീസ് പിടിയിൽ"
english_title: "Producer Held in Train Theft Case for Stealing Phones and Laptops"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386582/train-passenger-theft-producer-arrested"
published_at: "2026-10-11T18:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb822251083_train-passenger-theft-producer-arrested.jpg"
keywords: ["TrainTheft", "RailwayPolice", "MobileTheft", "LaptopTheft", "KeralaCrime"]
---

# 'സിനിമയുടെ പേര് കള്ളന്മാരുടെ വീട്, ഇപ്പോൾ ട്രെയിൻ മോഷണക്കേസിൽ പ്രതി'; ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കവർന്ന നിർമാതാവ് പൊലീസ് പിടിയിൽ

> **Lead Summary:** ഷൊർണൂർ: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കവർച്ച നടത്തിവരുന്ന സിനിമാ പ്രൊഡ്യൂസർ പിടിയിൽ. മണ്ണാർക്കാട് കരിമ്പ ആറോണി വീട്ടിൽ കാജാ ഹുസൈൻ ആണ് പോലീസിന്റെ പിടിയിലായത്. ഇയാൾ ഇപ്പോൾ കോങ്ങാട് വാടകവീട്ടിലാണ് താമസം.

## Article Content

ഷൊർണൂർ: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കവർച്ച നടത്തിവരുന്ന സിനിമാ പ്രൊഡ്യൂസർ പിടിയിൽ. മണ്ണാർക്കാട് കരിമ്പ ആറോണി വീട്ടിൽ കാജാ ഹുസൈൻ ആണ് പോലീസിന്റെ പിടിയിലായത്. ഇയാൾ ഇപ്പോൾ കോങ്ങാട് വാടകവീട്ടിലാണ് താമസം.

കോയമ്പത്തൂർ കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്സിലെ യാത്രക്കാരി മണ്ണാർക്കാട് സ്വദേശിയായ യുവതിയുടെ 85000 രൂപയുടെ സാംസങ്ങ് മൊബൈൽ ഫോൺ കവർന്ന കേസിലാണ് അറസ്റ്റ്. നിരന്തരം തീവണ്ടിയിൽ യാത്രചെയ്ത്, യാത്രക്കാരുടെ മൊബൈലുകളും ലാപ്ടോപ്പുകളും കവരുന്നതാണ് ഇയാളുടെ രീതി.

കാജാ ഹുസൈൻ 80-ഓളം സിനിമകളിൽ പിന്നണി പ്രവർത്തകനായിരുന്നു എന്ന് പോലീസ് പറയുന്നു. 2024-ൽ പുറത്തിറങ്ങിയ കള്ളൻമാരുടെ വീട് എന്ന സിനിമ നിർമിച്ചിരിക്കുന്നത് കാജാ ഹുസൈനാണ്.

ഷൊർണൂർ റെയിൽവേ പോലീസ് രജിസ്റ്റർചെയ്ത മൂന്ന് കേസുകളിലെയും കോഴിക്കോട് ഭാഗത്ത് നടന്ന കവർച്ചകളിലെയും തൊണ്ടിമുതലുകളായ അഞ്ച് ലാപ്ടോപ്പുകളും മൊബൈൽ ഫോണും പോലീസ് കണ്ടെത്തി.

മോഷണത്തിലൂടെ ലഭിച്ച തുക ഉപയോഗിച്ച് കോങ്ങാട് കഫറ്റീരിയ ആരംഭിക്കാനുള്ള ശ്രമത്തിലായിരുന്നു കാജാഹുസൈൻ. ഇവിടെനിന്നാണ് ഇയാളെ ഷൊർണൂർ റെയിൽവേ പോലീസ് പിടികൂടിയത്.

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പരാതിയുള്ള മൂന്ന് യാത്രക്കാരുടെ ലാപ് ടോപ്പുകൾ കവർന്നത് ഇയാളാണെന്നും പോലീസ് പറഞ്ഞു. കോഴിക്കോട് സ്‌റ്റേഷനിലെ രണ്ട് ലാപ് ടോപ്പ് കവർന്ന കേസിലും കാജാഹുസൈൻ പ്രതിയാണെന്നാണ് പോലീസ് കണ്ടെത്തൽ. എസ്.ഐ. അനിൽമാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

A film producer identified as Kaja Hussian has been arrested by Shoranur Railway Police for allegedly stealing mobile phones and laptops from train passengers. Police said he was linked to multiple theft cases and had also produced the 2024 film Kallanmarude Veedu.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386582/train-passenger-theft-producer-arrested)