---
title: "നെടുമ്പാശ്ശേരിയിലെ അപകടം; പ്രായപൂർത്തിയാകാത്ത യുവാവിന് മദ്യം നൽകി; ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി എക്‌സൈസ് മന്ത്രി എം ലിജു"
english_title: "Nedumbassery Crash: Case Ordered Against Bars That Served Alcohol to Minor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386579/nedumbassery-crash-bars-case-minor-alcohol-new"
published_at: "2026-10-11T17:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb76133d282_nedumbassery-crash-bars-case-minor-alcohol.jpg"
keywords: ["NedumbasseryCrash", "ExciseDepartment", "KeralaNews", "RoadAccident", "AlcoholViolation"]
---

# നെടുമ്പാശ്ശേരിയിലെ അപകടം; പ്രായപൂർത്തിയാകാത്ത യുവാവിന് മദ്യം നൽകി; ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി എക്‌സൈസ് മന്ത്രി എം ലിജു

> **Lead Summary:** **കൊച്ചി: **നെടുമ്പാശ്ശേരിയിലെ വാഹനാപകടവുമായി ബന്ധപ്പെട്ട് ബാറുകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകി. മൂന്ന് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്തിയ 19-കാരൻ വിവിധ ബാറുകളിൽ നിന്ന് മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

## Article Content

**കൊച്ചി: **നെടുമ്പാശ്ശേരിയിലെ വാഹനാപകടവുമായി ബന്ധപ്പെട്ട് ബാറുകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകി. മൂന്ന് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്തിയ 19-കാരൻ വിവിധ ബാറുകളിൽ നിന്ന് മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

പ്രായപൂർത്തിയാകാത്ത യുവാവിന് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾ തിരിച്ചറിഞ്ഞ് കേസെടുക്കാനാണ് നിർദ്ദേശം. കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസ്സാണ്. എക്സൈസ് കമ്മീഷണർക്കും എറണാകുളം ജോയിന്റ് എക്സൈസ് കമ്മീഷണർക്കുമാണ് മന്ത്രി നിർദ്ദേശം നൽകിയത്. ഇന്ന് പുലർച്ചെ 12.30-ഓടെയാണ് അപകടമുണ്ടായത്.

മദ്യലഹരിയിൽ സുഹൈൽ സജീവ് എന്ന 19-കാരൻ ഓടിച്ച മിനി കൂപ്പർ കാർ, മൂന്ന് പേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിച്ചു. പ്രതി സുഹൈൽ സജീവ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയിൽ യുവാവ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായാണ് വിവരം. ഇതിന്റെ വീഡിയോ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. സുഹൃത്തിനെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരാനാണ് പ്രതി എത്തിയത്. വിമാനം എത്തേണ്ട സമയം 2.40 ആയതിനാൽ വീണ്ടും ബാറുകളിൽ പോയി മദ്യപിക്കുകയായിരുന്നു.

മദ്യലഹരിയിലാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. തൃക്കാക്കരയിലെ കരകൗശല വിൽപനശാലയിൽ പാർട്ട് ടൈം ജോലി ചെയ്യുന്നവരാണ് മരിച്ച മൂന്ന് വിദ്യാർത്ഥികളും. സഹപ്രവർത്തകർക്കൊപ്പം രാത്രി ചായ കുടിച്ച് മടങ്ങിവരുന്നതിനിടെയാണ് അപകടം. കേസിൽ കർശന നടപടിക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ലഹരി ഉപയോഗ സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. പരിശോധനയ്ക്കായി രക്തസാമ്പിൾ ശേഖരിച്ചു.

Following the Nedumbassery road accident in which three students were killed, Excise Minister M.B. Rajesh has directed officials to identify and prosecute the bars that allegedly served alcohol to the 19-year-old driver. Police have already booked the accused for culpable homicide and are also checking whether he had consumed drugs, with blood samples collected for testing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386579/nedumbassery-crash-bars-case-minor-alcohol-new)