---
title: "രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ഖർഗെ; മോദിയും ഷായും പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നു"
english_title: "India Under an Unannounced Emergency, Says Kharge; Blames Modi and Shah"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386577/unannounced-emergency-kharge-modi-shah-protests"
published_at: "2026-10-11T16:38:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb6e7923aad_unannounced-emergency-kharge-modi-shah-protests.jpg"
keywords: ["Congress", "MallikarjunKharge", "NarendraModi", "AmitShah", "ElectionCommission"]
---

# രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ഖർഗെ; മോദിയും ഷായും പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നു

> **Lead Summary:** **ദില്ലി: **രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അടിയന്തരാവസ്ഥക്കാലത്ത് താൻ മന്ത്രിയായിരുന്നുവെന്നും അന്ന് പോലും ഇല്ലാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണ് മോദിയും അമിത് ഷായും ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ മാത്രം ശിക്ഷിച്ചാൽ പോരെന്നും ഖർഗെ കുറ്റപ്പെടുത്തി.

## Article Content

**ദില്ലി: **രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അടിയന്തരാവസ്ഥക്കാലത്ത് താൻ മന്ത്രിയായിരുന്നുവെന്നും അന്ന് പോലും ഇല്ലാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണ് മോദിയും അമിത് ഷായും ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ മാത്രം ശിക്ഷിച്ചാൽ പോരെന്നും ഖർഗെ കുറ്റപ്പെടുത്തി.

ഗ്യാനേഷിനെ കൊണ്ട് എല്ലാം ചെയ്യിക്കുന്ന മോദിയും അമിത് ഷായുമാണ് യഥാർത്ഥത്തിൽ ശിക്ഷിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കലബുറഗിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖർഗെ. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി സിജെപി നേതാക്കൾ. ഇത്രയും ഭയം നിറഞ്ഞ ഒരു പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും മോദി രാജ്യത്തിന് തന്നെ അപമാനമാണെന്നും വാർത്താസമ്മേളനത്തിൽ അവർ ആഞ്ഞടിച്ചു.

സമാധാനപരമായി പ്രതിഷേധിച്ച ആയിരക്കണക്കിന് പേരെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും, ഈ നടപടിയിൽ മോദിയും അമിത് ഷായും ലജ്ജിക്കണമെന്നും നേതാക്കൾ പറഞ്ഞു. ഇരുവരും ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്നും അവർ ആരോപിച്ചു. ഈ പോരാട്ടം ഇനി തുടങ്ങിയിട്ടേയുള്ളൂവെന്നും അവർ വ്യക്തമാക്കി. അഭിജിത്തിന്റെ മുത്തശ്ശി മരിച്ച വിവരം അറിയിക്കുമ്പോൾ പോലും പൊലീസ് മോശമായി പെരുമാറിയെന്നും മാതാപിതാക്കളോട് സംസാരിക്കാൻ പോലും അനുവദിച്ചില്ലെന്നും ആരോപണമുയർന്നു.

വിജയ് മല്യയെയും നീരവ് മോദിയെയും വിദേശത്തേക്ക് കടക്കാൻ അനുവദിച്ചവർ സിജെപിക്കാരെ വിമാനത്തിൽ കയറി കസ്റ്റഡിയിലെടുക്കുകയാണെന്നും സൗരവ് ദാസ് കുറ്റപ്പെടുത്തി. തന്നെ ആർകെ പുരത്തേക്കാണ് കൊണ്ടുപോയതെന്നും ഫോൺ പിടിച്ചെടുത്തപ്പോൾ പോലും യാതൊരു നടപടിക്രമവും പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ അന്ത്യം അടുത്തുകഴിഞ്ഞെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ വലിയ തട്ടിപ്പുകാരനാണെന്നും മോദിക്കും അമിത് ഷായ്ക്കും വേണ്ടി മാത്രമാണ് മുഴുവൻ സംവിധാനവും പ്രവർത്തിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

Congress president Mallikarjun Kharge said the country is effectively under an undeclared emergency and accused Prime Minister Narendra Modi and Home Minister Amit Shah of crushing protests. He also said Election Commissioner Gyanesh Kumar should not be singled out alone and alleged that the two leaders are the ones who should be held accountable.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386577/unannounced-emergency-kharge-modi-shah-protests)