---
title: "ചായക്കൊപ്പം മലബാർ രുചി; കണ്ണൂർ സ്പെഷ്യൽ അരിക്കടുക്ക വീട്ടിൽ തയ്യാറാക്കാം"
english_title: "Malabar Snack With Tea: Make Kannur-Style Arikkadukka at Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386574/kannur-style-arikkadukka-home-recipe"
published_at: "2026-10-11T16:07:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb682a6cd98_Crispy_Stuffed_Shells_with_Chai11.jpg"
keywords: ["MalabarCuisine", "KannurSpecial", "Arikkadukka", "KeralaRecipe", "TeaSnack"]
---

# ചായക്കൊപ്പം മലബാർ രുചി; കണ്ണൂർ സ്പെഷ്യൽ അരിക്കടുക്ക വീട്ടിൽ തയ്യാറാക്കാം

> **Lead Summary:** മലബാറിന്റെ തനത് രുചികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് അരിക്കടുക്ക. കണ്ണൂരുകാരുടെ ഇഷ്ട വിഭവമായ ഇത് വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ പറ്റിയ അടിപൊളി സ്നാക്കാണ്. കടകളിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ വീട്ടിലും അരിക്കടുക്ക എളുപ്പത്തിൽ തയ്യാറാക്കാം.**

## Article Content

മലബാറിന്റെ തനത് രുചികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് അരിക്കടുക്ക. കണ്ണൂരുകാരുടെ ഇഷ്ട വിഭവമായ ഇത് വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ പറ്റിയ അടിപൊളി സ്നാക്കാണ്. കടകളിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ വീട്ടിലും അരിക്കടുക്ക എളുപ്പത്തിൽ തയ്യാറാക്കാം.**

ആവശ്യമായ ചേരുവകൾ:**

കല്ലുമ്മക്കായ (കടുക്ക) - 15 എണ്ണം

അരിപ്പൊടി - 1 കപ്പ്

തേങ്ങ ചിരകിയത് - അര കപ്പ്

ചെറിയ ഉള്ളി - 5 എണ്ണം

പച്ചമുളക് - 2 എണ്ണം

പെരുംജീരകം - അര ടീസ്പൂൺ

ജീരകം - കാൽ ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

വെള്ളം - ആവശ്യത്തിന്**

തയ്യാറാക്കുന്ന വിധം:**

ആദ്യം കല്ലുമ്മക്കായ നന്നായി വൃത്തിയാക്കിയ ശേഷം തോടുകൾ ശ്രദ്ധയോടെ തുറന്നെടുക്കുക. ഇറച്ചി തോടിൽ നിന്ന് വേർപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തുടർന്ന് തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, പച്ചമുളക്, പെരുംജീരകം, ജീരകം എന്നിവ ചേർത്ത് അരച്ചെടുക്കുക. 

ഈ മിശ്രിതം അരിപ്പൊടിയിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചൂടുവെള്ളവും ഒഴിച്ച് മൃദുവായ മാവ് തയ്യാറാക്കണം.തയ്യാറാക്കിയ മാവ് ഓരോ കടുക്കയുടെയും തുറന്ന തോടിനുള്ളിൽ നിറയ്ക്കുക. ശേഷം ആവിയിൽ ഏകദേശം 20 മിനിറ്റ് വേവിച്ചെടുക്കാം. നന്നായി വെന്തുകഴിഞ്ഞാൽ ചൂടാറാൻ മാറ്റിവെക്കുക. 

തുടർന്ന് തോടുകളിൽ നിന്ന് അരിക്കടുക്ക ശ്രദ്ധയോടെ വേർപെടുത്തണം.അടുത്തതായി മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ അൽപം വെള്ളം ചേർത്ത് കട്ടിയുള്ള മസാലയാക്കി എടുക്കുക. ഈ മസാല വേവിച്ച അരിക്കടുക്കയിൽ നന്നായി പുരട്ടണം. 

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അരിക്കടുക്ക ഇട്ട് ഇരുവശവും സ്വർണനിറത്തിൽ മൊരിഞ്ഞുവരുന്നതുവരെ വറുത്തെടുക്കുക.പുറത്ത് നല്ല മൊരിച്ചിലും ഉള്ളിൽ കല്ലുമ്മക്കായയുടെ തനത് രുചിയുമുള്ള കണ്ണൂർ സ്പെഷ്യൽ അരിക്കടുക്ക തയ്യാർ. ചൂടുള്ള ചായയ്ക്കൊപ്പം വിളമ്പിയാൽ വീട്ടുകാരുടെ മനസ്സ് കീഴടക്കാൻ ഈ മലബാർ പലഹാരം മാത്രം മതി.

This article explains how to prepare Kannur-style arikkadukka, a popular Malabar snack made with mussels and rice flour. It lists the ingredients and gives a step-by-step method for steaming, seasoning, and frying the dish at home.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386574/kannur-style-arikkadukka-home-recipe)