---
title: "ഡൽഹി പൊലീസിന് തിരിച്ചടി; ബാരിക്കേഡുകൾ നീക്കാനും ഇന്റർനെറ്റ് പുനഃസ്ഥാപിക്കാനും സുപ്രീംകോടതി ഇടക്കാല ഉത്തരവ്"
english_title: "Delhi Protest: Supreme Court Says No Unlawful Detention, No Curbs on Peaceful Dissent"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386571/delhi-protest-supreme-court-unlawful-detention-"
published_at: "2026-10-11T15:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb5d1c5a9af_delhi-protest-supreme-court-unlawful-detention-.jpg"
keywords: ["SupremeCourt", "DelhiProtest", "PoliceAction", "CivilLiberties", "InternetShutdown"]
---

# ഡൽഹി പൊലീസിന് തിരിച്ചടി; ബാരിക്കേഡുകൾ നീക്കാനും ഇന്റർനെറ്റ് പുനഃസ്ഥാപിക്കാനും സുപ്രീംകോടതി ഇടക്കാല ഉത്തരവ്

> **Lead Summary:** **ന്യൂഡൽഹി: ** പ്രതിഷേധം അടിച്ചമർത്താൻ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാരിനും ഡൽഹി പൊലീസിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

## Article Content

**ന്യൂഡൽഹി: ** പ്രതിഷേധം അടിച്ചമർത്താൻ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാരിനും ഡൽഹി പൊലീസിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

അന്യായ തടങ്കൽ പാടില്ല, സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കണം, ഇന്റർനെറ്റ് സേവനം തടസ്സപ്പെടുത്തരുത്, പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്നും കോടതി നിർദേശിച്ചു.പൊലീസ് സ്റ്റേറ്റിന് മുകളിലല്ലെന്നും ഭരണകൂടത്തിന് അതീതമായി പൊലീസുകാർക്ക് വ്യക്തിഗത അവകാശമില്ലെന്നും പറഞ്ഞ കോടതി, ഡൽഹി പൊലീസിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു.

നടന്ന സംഭവങ്ങളെ നിസ്സാരവത്കരിക്കാനല്ല കോടതിയുള്ളതെന്നും ബെഞ്ച് ഓർമിപ്പിച്ചു.അവധി ദിനമായിട്ടും സ്പെഷ്യൽ സിറ്റിങ് ചേർന്നാണ് സുപ്രീംകോടതി ഹർജികൾ പരിഗണിച്ചത്. ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ചൂണ്ടിക്കാട്ടി മേനക ഗുരുസ്വാമി എംപി നൽകിയ ഹേബിയസ് കോർപസ് ഹർജി ഉൾപ്പെടെയാണ് കോടതി കേട്ടത്.നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ മറ്റന്നാൾ റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു.

അടച്ചുപൂട്ടിയ 47 മെട്രോ സ്റ്റേഷനുകളുടെ വിവരങ്ങൾ ഹാജരാക്കാനും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി അധികാരികളോട് ആവശ്യപ്പെട്ടു. കേസിൽ ഹർജി നൽകിയിട്ടുള്ള എല്ലാ അഭിഭാഷകർക്കും വാദം ഉന്നയിക്കാൻ അവസരം നൽകുമെന്നും കോടതി അറിയിച്ചു.

The Supreme Court strongly criticized the Centre and Delhi Police over restrictions imposed to curb protests in Delhi. In an interim order, the court said peaceful protesters should not be detained, barricades should be removed, internet services should not be disrupted, and freedom of movement must not be blocked.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386571/delhi-protest-supreme-court-unlawful-detention-)