---
title: "ഡൽഹിയിൽ പൊലീസ് നരവേട്ട; വിവസ്ത്രനാക്കി, പെൺകുട്ടികളുടെ  വസ്ത്രങ്ങൾ വലിച്ചുകീറി, ആദർശ് എം സജിക്ക് പരിക്ക്"
english_title: "Police Excesses in Delhi: Adarsh M. Saji Injured as Protests Intensify"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386561/delhi-police-excess-protests-intensify"
published_at: "2026-10-11T14:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb4a6f44363_delhi-police-excess-protests-intensify.jpg"
keywords: ["DelhiProtests", "PoliceBrutality", "SFI", "DYFI", "ConnaughtPlace"]
---

# ഡൽഹിയിൽ പൊലീസ് നരവേട്ട; വിവസ്ത്രനാക്കി, പെൺകുട്ടികളുടെ  വസ്ത്രങ്ങൾ വലിച്ചുകീറി, ആദർശ് എം സജിക്ക് പരിക്ക്

> **Lead Summary:** **ദില്ലി: **ദില്ലിയിൽ വിദ്യാർത്ഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. കൊണാട്ട് പ്ലേസിൽ നടന്ന പ്രകടനത്തിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. എന്നാൽ പ്രതിഷേധക്കാരെ വലിച്ചിഴച്ചും ബലംപ്രയോഗിച്ചും നീക്കാനുള്ള പൊലീസിന്റെ ശ്രമം വലിയ സംഘർഷത്തിനാണ് വഴിവെച്ചത്. പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി നേരിടുന്നതായാണ് സംഭവസ്ഥലത്തുനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

## Article Content

**ദില്ലി: **ദില്ലിയിൽ വിദ്യാർത്ഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. കൊണാട്ട് പ്ലേസിൽ നടന്ന പ്രകടനത്തിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. എന്നാൽ പ്രതിഷേധക്കാരെ വലിച്ചിഴച്ചും ബലംപ്രയോഗിച്ചും നീക്കാനുള്ള പൊലീസിന്റെ ശ്രമം വലിയ സംഘർഷത്തിനാണ് വഴിവെച്ചത്. പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി നേരിടുന്നതായാണ് സംഭവസ്ഥലത്തുനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പൊലീസ് അതിക്രമത്തിനിടയിൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജിക്ക് പരിക്കേറ്റു. അദ്ദേഹത്തിന്റെ മുഖത്താണ് പരിക്കേറ്റത്. എന്നാൽ ഇത്തരം പൊലീസ് അതിക്രമങ്ങൾക്ക് മുന്നിൽ ഒരു കാരണവശാലും കീഴടങ്ങില്ലെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി. തോമസ് പ്രതികരിച്ചു.

അറസ്റ്റ് ചെയ്യപ്പെട്ട് പൊലീസ് വാനിലായ വിദ്യാർത്ഥികൾക്ക് നേരെയും കസ്റ്റഡിയിൽ ക്രൂരമായ മർദ്ദനങ്ങളാണ് ഉണ്ടായത്. പൊലീസ് ബൂട്ട് ഉപയോഗിച്ച് വിദ്യാർത്ഥികളുടെ മുഖത്ത് ചവിട്ടിയതായും ആദർശ് എം. സജിയടക്കം നിരവധിപ്പേരെ നിലവിൽ മൊബൈൽ ജയിലിൽ അടച്ചിരിക്കുകയാണെന്നും വിവരങ്ങളുണ്ട്. പ്രതിഷേധിച്ച ജെയ്ക് സി. തോമസിനെ വിവസ്ത്രനാക്കിയതായും പെൺകുട്ടികളുടെ വസ്ത്രങ്ങൾ ഉൾപ്പെടെ പൊലീസുകാർ വലിച്ചുകീറിയെന്നും ഗുരുതരമായ ആരോപണങ്ങൾ പുറത്തുവരുന്നുണ്ട്. പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ ദില്ലിയിലെ വിവിധ തെരുവുകളിൽ കനത്ത സംഘർഷാവസ്ഥയാണ് നിലവിലുള്ളത്.

Police action against protesting student and youth groups in Delhi triggered fresh tension at Connaught Place, where thousands had gathered. SFI president Adarsh M. Saji was injured amid allegations of brutal treatment of detainees and use of force by police.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386561/delhi-police-excess-protests-intensify)